ബൽബീർ സിംഗിനും ഭാര്യയ്ക്കും മകനും ക്രിമിനൽ കേസിൽ തടവുശിക്ഷ

പഞ്ചാബിലെ എംഎൽഎ ഡോ ബൽബീർ സിംഗിനും ഭാര്യയ്ക്കും മകനും ക്രിമിനൽ കേസിൽ തടവുശിക്ഷ വിധിച്ചു . മൂന്ന് വർഷം കഠിന തടവാണ് എംഎൽഎയ്ക്ക് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്.

ബൽബീർ സിംഗിന്റെ മകൻ രാഹുലിനും ഭാര്യ പർമീന്ദർ സിങ്ങിനുമെതിരെയും കോടതി ശിക്ഷ വിധിച്ചു. ജസ്റ്റിസ് രവി ഇന്ദർ സിംഗിന്റേതായിരുന്നു വിധി. എന്നാൽ എംഎൽഎയ്ക്ക് ഉടൻ തന്നെ ജാമ്യം അനുവദിച്ചു.

ഭാര്യയുടെ സഹോദരി രൂപീന്ദർജിത് കൗറിന്റെയും ഭർത്താവ് മേവാ സിംഗിന്റെയും പരാതിയിൽ 2011 ജൂൺ 13 ന് ഡോ.ബൽബീർ സിങ്ങിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.