ഇടുക്കിയിൽ ആകാശ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിച്ചു; സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനമിറക്കി

തൊടുപുഴ. കേരള മണ്ണിൽ ഇടുക്കിയുടെ ആകാശ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് വിരിച്ച് സ്ത്രം എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി. കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് സ്ത്രം എയര്‍ സ്ട്രിപ്പില്‍ ഇറക്കിയത്. ഇതിനു മുമ്പ് രണ്ടുതവണ വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

എയര്‍ സ്ട്രിപ്പില്‍ മണ്‍തിട്ട തടസ്സമായി നിന്നതു മൂലമാണ് വിമാനം ഇറക്കാന്‍ സാധിക്കാതിരുന്നത്. ഈ മണ്‍തിട്ട നീക്കിയതിനെ തുടര്‍ന്നാണ് വീണ്ടും വിമാനമിറക്കാന്‍ തീരുമാനിച്ചത്. എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനത്തിനായാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചത്. ഇടുക്കിയില്‍ പ്രകൃതി ദുരന്തമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് എയര്‍ സട്രിപ്പ് ഉപയോഗിക്കാനും ആലോചനയുണ്ടായിരുന്നു.

ജൂലൈ മാസം പെയ്ത മഴയില്‍ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകറുകയുണ്ടായി. കനത്ത മഴയ്‌ക്കൊപ്പം നിര്‍മ്മാണത്തിലെ അപാകതയും ഇടുക്കി സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഇടിഞ്ഞു പോകാന്‍ കാരണമായതായാണ് ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. വീണ്ടും ഇടിയാതിരിക്കാന്‍കയര്‍ ഭൂ വസ്ത്രം സ്ഥാപിക്കണമെന്നും സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു.