ഝാര്‍ഖണ്ഡില്‍ ജെഎംഎം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരബാദിലേക്ക് തിരിച്ചു

റാഞ്ചി. ഝാര്‍ഖണ്ഡില്‍ അട്ടിമറി നീക്കം ഭയപ്പെട്ട് ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എംഎല്‍എമാര്‍ റാഞ്ചി വിമാനത്താവളത്തില്‍ നിന്നും ഹൈദരബാദിലേക്ക് തിരിച്ചു. എംഎല്‍എമാര്‍ വൈകാതെ ഹൈദരബാദിലെത്തും. ബിജെപി എന്തിനും മടിക്കില്ലെന്ന് പിസിസി അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പറഞ്ഞു.

ജെഎംഎം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ച ചംപയ് സോറനും എംഎല്‍എമാര്‍ക്കൊപ്പം വിമാനത്താവളത്തിലെത്തി. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ചംപായ് സോറനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കാത്തതിനെതുടര്‍ന്നാണ് എംഎല്‍എമാരെ ഹൈദരബാദിലേക്ക് മാറ്റുന്നത്. ചംപയ് സോറന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.

അതേസമയം നടപടി വൈകാതെ ആരംഭിക്കും എന്നാണ് രാജ്ഭവന്‍ പറയുന്നത്. ചംപയ് സോറന്‍ എംഎല്‍എമാര്‍ക്കൊപ്പമാണ് രാജ്ഭവനില്‍ എത്തിയത്. 43 എംഎല്‍എമാര്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.