കൊച്ചിയിൽ കുടുംബശ്രീക്കാരുടെ പകൽക്കൊള്ള, 1ലിറ്റർ വെള്ളത്തിനു 24രൂപ, ബില്ല് ചോദിച്ചപ്പോൾ ബില്ല് തരാൻ പറ്റില്ലെന്ന് മറുപടി ,അധികാരപ്പെട്ടവർ മൗനത്തിൽ

കൊച്ചിയിൽ ന്യായവിലയ്ക്ക് സാധനങ്ങൾ ലഭിക്കുമെന്ന് കരുതി എത്തിപ്പെട്ടത് പകൽക്കൊള്ള നടത്തുന്ന കുടുംബശ്രീ കടകളിൽ. ഒരു ലിറ്റർ കുടിവെള്ളത്തിന് 24 രൂപ, അര ലിറ്റർ വെള്ളത്തിന് 12 രൂപ. കടയിൽ നിന്ന് ബില്ല് ചോദിച്ചപ്പോൾ ബില്ലില്ലെന്ന് ജീവനക്കാർ. സർക്കാരിന്റെ മേൽ നോട്ടത്തിൽ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ കൊള്ളവിലയാണ് വാങ്ങുന്നത്.

മറ്റൊരു സ്ഥലത്തും ഇത്തരത്തിൽ വില വാങ്ങാറില്ലായെന്നുമുള്ളതാണ് വസ്തുത. ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തി അധികാരപ്പെട്ടവർ അറിഞ്ഞുകൊണ്ടുതന്നെയാണ്. കുടുംബശ്രീയുടെ മറവിൽ , അധികാരപ്പെട്ടവരും, മിനറൽ വാട്ടർ വിതരണക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് മനസിലാക്കാൻ കഴിയും.

വിലയെക്കുറിച്ച് ചോദിക്കുമ്പോൾ എംആർപി നോക്കാൻ ജീവനക്കാരൻ പറയുന്നു. അധികാരപ്പെട്ടവരുടെ കാര്യവിവരങ്ങൾ അന്വേഷിച്ചപ്പോൾ തെരേസ ജസ്ന എന്നയാളാണെന്നും മറുപടി. ഒരു ലിറ്റർ വെള്ളത്തിന് 15 രൂപയ്ക്ക് വില്ക്കണമെന്ന് സർക്കാർ പറയുമ്പോൾ അതിനെ അസ്ഥിരപ്പെടുത്തുന്ന നടപടിയാണ് ഇതിലൂടെ വ്യക്മാകുന്നത്.

സർക്കാർ ഏജൻസിയായ കുടുംബശ്രീ 12 നും, 24 നും മിനറൽ വാട്ടർ വില്ക്കുന്നത് വലിയ അനീതി തന്നെയാണ്. ഇതിനെതിരെ ഒരു സാമുഹ്യ പ്രതിബന്ധതയുള്ള സംഘടനകളും പ്രതികരിക്കുന്നില്ലായെന്നുള്ളതാണ് മറ്റൊരു കാര്യം. സർക്കാർ ചിലവിൽ കെട്ടിടം സബ്സിഡി എല്ലാം കിട്ടുമ്പോൾ ആണ്‌ വെള്ളത്തിനു കൊള്ളവില ആക്കിയത്