നെല്ലിയാമ്പതിയില്‍ ചില്ലിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍, പത്ത് ദിവസമായി ആന പ്രദേശത്ത് തുടരുകയാണെന്ന് നാട്ടുകാര്‍

പാലക്കാട്. നെല്ലിയാമ്പതി ജനവാസ മേഖലയില്‍ വീണ്ടും ചില്ലിക്കൊമ്പന്‍ ഇറങ്ങി. ആന എവിടി എസ്റ്റേറ്റിന് സമീപത്താണ് എത്തിയത്. ആന പത്ത് ദിവസമായി ജനവാസ മേഖലയില്‍ തന്നെ തിടരുകയാണെന്ന് നാട്ടുകാര്‍ പുറയുന്നു. ഇന്നലെ വൈകിട്ടോടെ വനംവകുപ്പ് അധികൃതരെത്തി ആനയെ കാട് കയറ്റിയിരുന്നു.

എന്നാല്‍ ആന രാത്രിയോടെ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങുകയായിരുന്നു. അതേസമയം ചില്ലിക്കൊമ്പന്‍ നാട്ടുകാര്‍ക്ക് നേരെ ഇതുവരെ ആക്രമണം നടത്തിയിട്ടില്ല. സാധാരണ മാര്‍ച്ച് ഏപ്രില്‍ മാസത്തിലാണ് ചില്ലിക്കൊമ്പന്‍ ജനവാസ മേഖലയില്‍ എത്താറുള്ളത്.

എന്നാല്‍ ആന അടുത്തിടെയായി പതിവായി എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.