ട്രെയിൻ തീവെപ്പ് കേസ്, ഭിക്ഷയായി പണം കിട്ടാത്തതിന്റെ നിരാശയാണ് കാരണമെന്ന് പോലീസ്

കണ്ണൂര്‍. നിര്‍ത്തിയിട്ട ട്രെയിനിന്റെ കോച്ചിന് തീയിട്ടത് പശ്ചിമ ബംഗാള്‍ സ്വദേശി തന്നെയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭിക്ഷാടനത്തിനായിട്ടാണ് പ്രസൂണ്‍ജിത് സിക്ദര്‍ കണ്ണൂരിലെത്തിയത്. എന്നാണ് ഇയാള്‍ക്ക് കാര്യമായി പണം ഒന്നും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു. ഇതിലുണ്ടായ മാനസിക സംഘര്‍ഷത്തിലായിരുന്നു പ്രതി. തുടര്‍ന്ന് കണ്ണൂരിലേക്ക് നടന്നാണ് ഇയാള്‍ എത്തിയത്. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് പ്രതി ട്രെയിനിന് തീവെച്ചതെന്നാണ് ഐജി പറയുന്നത്.

ബംഗാളിലെ 24 സൗത്ത് പ്രഗ്നാനസ് സ്വദേശിയാണ് പ്രസൂണ്‍ജിത് സിക്ദര്‍. പ്രതി രണ്ട് വര്‍ഷം മുമ്പ് വരെ പ്ലാസ്റ്റ്ക്് പറുക്കിയാണ് ജീവിച്ചിരുന്നത്. കൊല്‍ക്കത്തയിലും മുംബൈയിലും ഡല്‍ഹിയിലും ഇയാള്‍ ഹോട്ടല്‍ ജോലി ചെയ്തിരുന്നുവെന്നും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പ്രതി ഭാക്ഷാടനത്തിലേക്ക് എത്തുന്നത്. അതേസമയം ട്രെയിന് പ്രതി തീവെച്ചത് തീപ്പെട്ടി ഉപയോഗിച്ചാണെന്നും.

പെട്രോളോ ഡീസലോ ഉപയോഗിച്ചതിന് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും ഐജി പറഞ്ഞു. അതേസമയം എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസുമായി സംഭവത്തിന് ബന്ധം കണ്ടെത്തിയിട്ടില്ല. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കസ്റ്റഡിയിലുള്ള പ്രതിയെ ഉടന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ഐജി വ്യക്തമാക്കി.