ഈ സാമ്പത്തിക വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍

ബെംഗളൂരു. അധികാരത്തില്‍ എത്തിയ സിദ്ധരാമയ്യ സര്‍ക്കാര്‍ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതികള്‍ നടപ്പാക്കുവനാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നീക്കം. സൗജന്യ ബസ് യാത്ര, സൗജന്യ വൈദ്യുതി, ഗൃഹനാഥകള്‍ക്ക് പ്രതിമാസം വേതനം തുടങ്ങിയ അഞ്ച് കാര്യങ്ങളാണ് ഉടന്‍ നടപ്പാക്കുക.

വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ എടുത്തത്. ഈ സാമ്പത്തിക വര്‍ഷം തന്നെ വാഗ്ദാവങ്ങള്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. അധികാരത്തില്‍ എത്തി രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് കോണ്‍ഗ്രസ് അഞ്ചിന വാഗ്ദാനം നടപ്പാക്കുവാന്‍ തീരുമാനിച്ചത്. മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.