രാജ്യത്ത് കൊവിഡ് ബാധിതര്‍ 62,000 കടന്നു, മരണം 2000ത്തിലേറെ

രാജ്യത്ത് കൊവിഡ് ബാധിതര്‍ 62,000 കടന്നു. 62,939 കേസുകളാണ് അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡ് മരണം 2000 കടന്നിരിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3320 പേര്‍ക്കാണ് രോഗം ബാധിച്ചത്. 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിത്സയിലുള്ളത് 39,834 പേരാണ്. 17,846 പേര്‍ക്ക് രോഗം ഭേദമായി.രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും.

കോവിഡിനുള്ള സമ്ബൂര്‍ണ തദ്ദേശിയ വാക്‌സിന്‍ വികസിപ്പിക്കല്‍ പരീക്ഷണത്തിന് ഐ.സി.എം.ആറും ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും പങ്കാളികളാകും.മഹാരാഷ്ട്രയില്‍ മരണ സഖ്യ 778 ആയി. കൊവിഡ് കേസുകള്‍ 20,228 ആണ്. പുതിയ 1165 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 48 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മുംബൈയില്‍ 12,864 കേസുകളും 489 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ 25 കേസും ഒരു മരണവും സ്ഥിരീകരിച്ചു.

ഗുജറാത്തില്‍ രോഗികളുടെ എണ്ണം 7797 കടന്നു. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 6542 ഉം മരണസഖ്യ 68 കടന്നു. മധ്യപ്രദേശില്‍ കേസുകള്‍ 3457 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ പശ്ചിമ ബംഗാളില്‍ 11 മരണവും 108 കേസുകളും സ്ഥിരീകരിച്ചു. നിലവില്‍ 1786 രോഗബാധിതരും 99 മരണവും സ്ഥിരീകരിച്ചു.രാജസ്ഥാനില്‍ 129, പഞ്ചാബില്‍ 31, ചണ്ഡീഗണ്ഡില്‍ 23, ജമ്മുകശ്മീരില്‍ 13 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഒഡീഷയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 294 ആയി.