ചരക്ക് കപ്പലുകളുടെ സുരക്ഷയ്ക്കായി അഞ്ച് യുദ്ധക്കപ്പലുകളും യുദ്ധ വിമാനവും വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി. ചരക്കുകപ്പലുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി ഇന്ത്യന്‍ നാവിക സേന. നാവിക സേന ഏഡന്‍ ഉള്‍ക്കടലിലും അറബിക്കടലിലും അഞ്ച് യുദ്ധക്കപ്പലുകളും ഒരു യുദ്ധവിമാനവുമാണ് നാവിക സേന കൂടുതലായി വിന്യസിച്ചത്. നാല് ഡിസ്‌ട്രോയറുകളും ഒരു ഫ്രിഗേറ്റ് യുദ്ധക്കപ്പലുമാണ് വിന്യസിച്ചത്.

ഒപ്പം പി 81 ലോങ് റേഞ്ച് പട്രോള്‍ വിമാനവും വിന്യസിച്ചിട്ടുണ്ട്. അതേസമയം നിരീക്ഷണം ശക്തമാക്കുവാന്‍ പ്രിഡേറ്റര്‍ ഡ്രോണ്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം നിരീക്ഷണം ശക്തമാക്കുവാന്‍ ഡ്രോണിയറും ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.

ചരക്കുകപ്പലുകള്‍ക്ക് നേരെ അടിക്കടി ആക്രമണം ഉണ്ടായതാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കാരണം. ചരക്കു കപ്പലുകളുടെ സുരക്ഷിതയാത്രയ്ക്കായി മറ്റ് ദേശീയ ഏജന്‍സികളുമായി നിരീക്ഷണമുള്‍പ്പെടെയുള്ള വിഷയങ്ങലില്‍ നാവിക സേന സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.