ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2 എന്ന് പേരുള്ള അത്യന്തം മാരകമായ സ്ഫോടകവസ്തു ( പരീക്ഷണം നാവികസേന വിജയകരമായി പൂർത്തിയാക്കി)നാഗ്പൂരിലെ എം/എസ് ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് (EEL) സെബെക്സ്- 2 വികസിച്ചത്. നിലവിൽ ആണവ അടിത്തറയില്ലാത്ത ലോകത്തിലെ ഏറ്റവും ശക്തമായ സ്ഫോടകവസ്തുവാണ് ഇന്ത്യയുടെ സെബെക്സ്- 2.

TNT എന്ന അളവുകോലിന്റെ അടിസ്ഥാനത്തിലാണ് സ്ഫോടക വസ്തുവിന്റെ പ്രഹരശേഷി വിലയിരുത്തുന്നത്. ഇതു പ്ര​കാരമാണ് സെബെക്സ് 2 ന്റെ പ്രകടനം അളന്നത്. വിപുലമായ പരിശോധനകൾക്ക് ശേഷമാണ് സെബെക്സ്- 2 പരീക്ഷിക്കുന്നതിന് നാവികസേന അനുമതി നൽകിയത്. ബോംബുകൾ, പീരങ്കി ഷെല്ലുകൾ എന്നിവയിൽ ഉപയോ​ഗിക്കാൻ തക്ക രീതിയിലാണ് ഇതിന്റെ ഘടന. ഡിഫൻസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ സ്കീമിന് കീഴിലാണ് നാവികസേന സെബെക്സ്- 2 വിലയിരുത്തുകയും പരീക്ഷിക്കുകയും സർട്ടിഫൈ ചെയ്യുകയും ചെയ്തത്.മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് (ഇഇഎൽ) വികസിപ്പിച്ചെടുത്ത സെബെക്‌സ് 2 ഉയർന്ന ഉരുകൽ സ്‌ഫോടന (എച്ച്എംഎക്‌സ്) കോമ്പോസിഷൻ പ്രകാരമാണ് പ്രവർത്തിക്കുന്നത് . ഈ ഫോർമുലേഷൻ വാർഹെഡുകൾ, ഏരിയൽ ബോംബുകൾ, പീരങ്കി ഷെല്ലുകൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവയുടെ മാരകശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നു.

സെബെക്സ് 2, നാവികസേന അതിൻ്റെ പ്രതിരോധ കയറ്റുമതി പ്രൊമോഷൻ സ്കീമിന് കീഴിൽ വിലയിരുത്തുകയും പരീക്ഷിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. “ഇതിന്റെ വികസനം നിലവിലുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശക്തിയും കാര്യക്ഷമതയും വർദ്ധിപ്പിക്കും,” അതേസമയം അവസാന സർട്ടിഫിക്കേഷൻ കഴിഞ്ഞയാഴ്ച പൂർത്തിയായതായും അധികൃതർ പറഞ്ഞു.SITBEX- 1

TNT യുടെ 2.3 ഇരട്ടി സ്‌ഫോടന ശേഷിയുള്ള മറ്റൊരു വേരിയൻ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് നാഗ്പൂരിലെ എക്സ്പ്ലോസീവ്സ് ലിമിറ്റഡ് ആറ് മാസത്തിനകം ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ ആദ്യത്തെ തെർമോബാറിക് സ്‌ഫോടക വസ്തു SITBEX- 1 നാവികസേന അടുത്തിടെ പരീക്ഷിച്ചിരുന്നു, തീവ്രമായ ചൂട് ഉത്പാദിപ്പിക്കുകയും നീണ്ട സ്ഫോടനം ഉണ്ടാക്കുകയും ചെയ്യുന്നു ഇത്, ശത്രു ബങ്കറുകൾ, തുരങ്കങ്ങൾ, എന്നിവ നശിപ്പിക്കാൻ സഹായിക്കും.

SIMEX- 4

അടുത്തിടെ നാവികസേന സാക്ഷ്യപ്പെടുത്തിയ മൂന്നാമത്തെ സ്‌ഫോടകവസ്തു SIMEX- 4 ആണ്. ഇത് സാധാരണ സ്‌ഫോടകവസ്തുക്കളേക്കാൾ സുരക്ഷിതമായി സൂക്ഷിക്കാനും കൊണ്ടുപോകാനും കൈകാര്യം ചെയ്യാനും സാധിക്കും. പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായതിനാൻ, സുരക്ഷ പ്രധാനമായ സ്ഥലങ്ങളിലും ഇത് ഉപയോ​ഗിച്ച് നിയന്ത്രിത സ്ഫോടനം നടത്താം.

പ്രതിരോധ ഉൽപ്പാദന കയറ്റുമതിയിൽ വൻ കുതിച്ച് ചാട്ടമാണ് പുതിയ സാമ​​ഗ്രികളുടെ വരവോടെ ഇന്ത്യ കൈവരിക്കുക. ലോകരാജ്യങ്ങൾ ഇതിനകം തന്നെ സെബക്സ്- 2 അടക്കം നോട്ടമിട്ടു കഴിഞ്ഞു. ഒരുകാലത്ത് ആയുധങ്ങളും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, പ്രതിരോധ കയറ്റുമതിയിൽ കുതിച്ചുയർന്നത് കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ്. 2024-25 ഓടെ പ്രതിരോധ ഉത്പാദന മേഖലയിൽ 1,75,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.ബോംബ്,​ പീരങ്കി ഷെൽ,​ മിസൈൽ പോർമുനകൾ എന്നിവയുടെ പ്രഹരശേഷി ഇതുപയോഗിച്ച് പതിൻമടങ്ങ് വർദ്ധിപ്പിക്കാം. നാഗ്പൂരിലെ ഇക്കണോമിക് എക്സ്‌പ്ളോസീവ്സ് ലിമിറ്റഡാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വികസിപ്പിച്ചത്.

നാവികസേന സെബെക്സ് -2ന്റെ പ്രഹരശേഷി സർട്ടിഫൈ ചെയ്തു കഴിഞ്ഞു. പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയാകുന്നതോടെ ഉപയോഗത്തിലാവും. ഇതുൾപ്പെടെ മൂന്ന് പുതിയ സ്ഫോടക വസ്തുക്കൾ എക്സ്‌പ്ളോസീവ്സ് ലിമിറ്റഡ് വികസിപ്പിച്ചതായാണ് വിവരം.

ട്രിനിട്രോടോലുയിൻ (ടി.എൻ.ടി) രാസസംയുക്തമാണ് പൊതുവെ യുദ്ധമുനകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഇതിന്റെ രണ്ടു മടങ്ങ് പ്രഹരശേഷിയുണ്ട് സെബെക്സിന്. ഇത് ഹൈ മെൽറ്റിംഗ് എക്സ്‌പ്ളോസീവ് (എച്ച്.എം.എസക്) വിഭാഗത്തിൽപ്പെട്ടത് എന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. ആർ.ടി.എക്സ് ഇതിലാണ് വരുന്നത്.

ഇന്ത്യൻ സേനയ്ക്ക് വൻ കരുത്താകുന്നതിനൊപ്പം കയറ്റുമതിയുടെ വലിയൊരു ലോകവും സെബെക്സ്-2 തുറക്കുമെന്നാണ് പ്രതീക്ഷ.

ശത്രുപാളയം

വെന്തുരുകും

 ടി.എൻ.ടി (മീഥൈൽ – ട്രിനിട്രോബെൻസീൻ) സംയുക്തമാണ് ഇന്ത്യ ബ്രഹ്‌മോസിലും അഗ്നിയിലും ഉപയോഗിക്കുന്നത്

 സെബെക്സ് -2 ഉപയോഗിക്കുന്നതാടെ ഇന്ത്യയുടെ വജ്രായുധങ്ങൾ എത്ര കരുത്തനായ ശത്രുവിന്റെയും പേടിസ്വപ്നമാകും

 ഒക്ടോജൻ എന്നും അറിയപ്പെടുന്ന ഹൈ മെൽറ്റിംഗ് എക്സ്‌പ്ളോസീവുകളുടെ ചൂടും തീയും ശത്രുപാളയത്തെ ഒന്നാകെ ചുട്ടെരിക്കും

 ടി.എൻ.ടി 1.25 -1.30 അനുപാതമാണ് ലോകരാജ്യങ്ങൾ പോർമുനകളിൽ ഉപയോഗിക്കുന്നത്. സെബെക്സ് -2ന് ഇതിന്റെ ഇരട്ടിയിലേറെ ശേഷി