ഇന്ത്യ ലോകശക്തികള്‍ക്കൊപ്പം വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങുന്നു, വ്യോമാഭ്യാസത്തില്‍ 12 രാജ്യങ്ങള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി. ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനത്തിന് ഇന്ത്യ ഒരുങ്ങുന്നു. 12 രാജ്യങ്ങളില്‍ നിന്നുള്ള വ്യോമസേനകളാണ് തരംഗ്ശക്തി എന്ന് പേരിട്ടിരിക്കുന്ന വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. രാജ്യങ്ങളുമായിട്ടുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍ വ്യോമസേന ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയാണ് രാജ്യം വലിയ വ്യോമാ അഭ്യാസത്തിന് തയ്യാറെടുക്കുന്നതായി പറഞ്ഞത്.

തരംഗ്ശക്തി അഭ്യാസത്തില്‍ 12 രാജ്യങ്ങളായിരിക്കും പങ്കെടുക്കുക. ആറു രാജ്യങ്ങള്‍ അഭ്യാസത്തിലും ആറ് രാജ്യങ്ങള്‍ നിരീക്ഷകരായിട്ടുമാണ് എത്തുന്നത്. അതേസമയം ഏതൊല്ലാം രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. യുഎസ്, ജപ്പാന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, യുകെ എന്നിരാജ്യങ്ങല്‍ അഭ്യാസത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ രാജസ്ഥാന്‍ മേഖലയിലാകും അഭ്യാസം.