24 മണിക്കൂറിനിടെ രാജ്യത്ത് 28,204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നിരക്ക് 97.45%

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28,204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 373 മരണവും റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. നിലവില്‍ 3,88,508 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നു.

രാജ്യത്താകെ ഇതുവരെ 3,11,80,968 പേര്‍ രോഗമുക്തി നേടി. 4,28,682 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകളായിരുന്നു.