പാരിസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾ പങ്കെടുക്കും

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് സന്ദര്‍ശിക്കുവാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായി ഫ്രാന്‍സില്‍ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ ഇന്ത്യന്‍ സേനയും പങ്കെടുക്കും. ജൂലായ് 14ന് പാരീസിലെ ചാംപ്‌സ് എലിസീസിലാണ് പരേഡ് നടക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളും പരേഡില്‍ ഫ്‌ളൈ പാസ്റ്റിന്റെ ഭാഗമാകും.

പഞ്ചാബ് റെജിമെന്റിലെ 77 മാര്‍ച്ചിംഗ് ഉദ്യോഗസ്ഥരും രജപുത്താന റൈഫിള്‍സിലെ 38 അംഗ ബാന്‍ുകമാകും സംഘത്തിലുണ്ടാവുക. നാവിക സേന സംഘത്തെ കമാന്‍ഡര്‍ വ്രത് ബാഗേലും ഇന്ത്യന്‍ വ്യോമസേനയെ വിംഗ് കമാന്‍ഡര്‍ സുധ റെഡ്ഡിയുമാകും നയിക്കുന്നത്. ഇന്ത്യന്‍- ഫ്രഞ്ച് സൈന്യങ്ങളുടെ സഹകരണം ഒന്നാം ലോകമഹായുദ്ധ കാലം മുതലുള്ളതാണ്. യുദ്ധത്തില്‍ 1.3 ദശലക്ഷം ഇന്ത്യന്‍ സൈനികര്‍ പങ്കെടുത്തിരുന്നു.