വയനാട് ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ക്ഷുഭിതനായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

ന്യൂഡല്‍ഹി. വാര്‍ത്തസമ്മേളനത്തില്‍ വയനാട് ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം. ഇങ്ങനത്തെ ചോദ്യം ചോദിക്കരുതെന്നും വിധിയെക്കുറിച്ച് മാത്രം ചോദിക്കുവാനുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

തുടര്‍ന്ന് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം രാഹുല്‍ ഗാന്ധിച്ച് അയോഗ്യത മാറാത്ത സാഹചര്യത്തില്‍ വയനാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കും. 2019ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരിലാണ് അയോഗ്യത വന്നത്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ശക്തമായി വിമര്‍ശിച്ച് ബിജെപി. രാഹുല്‍ ഗാന്ധിയുടെ ശീലമാണ് മറ്റുള്ളവരെ അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതെന്നും ബിജെപി നേതാവും ലോക്സഭാ എംപിയുമായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. വിഷയത്തില്‍ രാഹുല്‍ മാപ്പ് പറഞ്ഞിരുന്നുവെങ്കില്‍ പ്രശ്നം തീരുമായിരുന്നു. കോണ്‍ഗ്രസിനോട് ചോദിക്കുവാനുള്ളത്.

എന്ത് കൊണ്ടാണ് നിങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ നിയന്ത്രിക്കുവാന്‍ സാധിക്കാത്തതെന്നാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ നിങ്ങളുടെ നേതാവാണ് മര്യാദയോടെ സംസാരിക്കുവാന്‍ നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ ശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രാഹുല്‍ അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നും പതിവാക്കിയിരിക്കുകയാണ്. അന്ന് തന്നെ മാപ്പ് പറഞ്ഞിരുന്നുവെങ്കില്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമായിരുന്നു.