വിവാഹത്തിന്റെ പതിനെട്ടു വർഷങ്ങൾ പൂർത്തിയാക്കി പൂർണിമയും ഇന്ദ്രജിത്തും

മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂർണ്ണിമ സോഷ്യൽ മീഡിയയിൽ ബിസി ആണ് .ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഇന്ന് തങ്ങളുടെ വിവാഹവാർഷികവും പൂർണിമയുടെ ജന്മദിനവും ആഘോഷിക്കുകയാണ് ഇരുവരും. തൻ്റെ സ്പെഷ്യൽ ദിനത്തിൽ പ്രിയതമനൊപ്പമുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൂർണിമ.

‘ഞങ്ങളുടെ വിവാഹത്തിന് ഇപ്പോൾ പതിനെട്ട് തികയുകയാണ്. തീർത്തും ലീഗലായി മാറിക്കഴിഞ്ഞു. ജാ സിമ്രാൻ.. ജാ! ജാ ലേ അപ്നി സിന്ദഗി… ‘ എന്ന് കുറിച്ചു കൊണ്ടാണ് ഇന്ദ്രനോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ പൂർണിമ പങ്കുവെച്ചത്. ചിത്രങ്ങൾക്ക് താഴെ ആരാധകരും താരങ്ങളുമൊക്കെ ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.

ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാവുന്നത് 2002 ഡിസംബർ പതിമൂന്നിനാണ്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്.ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്.വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച്‌ മുന്നേറുകയായിരുന്നു താരം. മൂത്ത മകൾ പ്രാർത്ഥനയും താരമാണ്. പാത്തു എന്നാണ് പ്രാർഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം.

അടുത്തിടെയാണ് പ്രാർത്ഥന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാർ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാർഥന ബോളിവുഡിലേക്കെത്തുന്നത്. സീ5 സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനമാണ് പ്രാർഥന ആലപിച്ചത്. രേ ബാവ്രേ എന്ന ഗാനം പ്രാർഥനയും ഗോവിന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്