ദാവൂദ് ഇബ്രാഹിം മരിച്ചോ? പാക്ക് പ്രധാനമന്ത്രിയുടെ ട്വീറ്റ് സത്യമോ? ദാവൂദിനായി ആശുപത്രി ഒഴിപ്പിച്ചു

ദാവൂദ് ഇബ്രഹും മരിച്ചുവോ..ഇപ്പോൾ അൻ വർ അൽ ഹഖ് കാക്കർ എന്ന ട്വിറ്റർ ഹാൻ ഡിലിങ്ങിൽ നിന്നും ഉള്ള ഒരു വിവരം അത്തരം രീതിയിൽ ആണ്‌. ഇത് പാക്കിസ്ഥാന്റെ കാവൽ പ്രധാനമന്ത്രിയാണ്‌. എന്നാൽ പ്രചരിക്കുന്ന എക്സ് പ്ലാറ്റ്ഫോം ട്വിറ്ററിലെ സ്ക്രീൻ ഷോപ്പ്ട്ടുമായി ഞങ്ങൾ വിവരങ്ങൾ അന്വേഷിച്ചപ്പോൾ പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രിയുടേതായി അത്തരത്തിൽ ഒരു ട്വീറ്റ് ഇല്ലെന്ന് തെളിഞ്ഞിട്ടുണ്ട്

എന്തായാലും സ്ഥിതി ഗതികൾ ഗൗരവമാണ്‌. പാക്കിസ്ഥാനിലെ കറാച്ചി ആശുപത്രിയിലാണ്‌ ദാവൂദ് ഇബ്രാഹിൽ എന്ന ആഗോള കൊടും ഭീകരനുള്ളത്. പാക്കിസ്ഥാനിലെ ഏറ്റവും വിലയേറിയ രോ​ഗി എന്നാണ് അവിടുത്തെ ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഉന്നത ഉദ്യോ​ഗസ്ഥർക്കും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾക്കും മാത്രമേ ഈ ആശുപത്രിയിലേക്ക് പ്രവേശനമൊള്ളൂ. ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് കണ്ടെത്താൻ മുംബൈ പോലീസ് ശ്രമിക്കുകയാണ്. ഇന്ത്യയിൽ എൻഐഎ അടക്കമുള്ള കേന്ദ്രങ്ങൾ ഇതുമായി നിരീക്ഷണം നടത്തുകയാണ്.

രണ്ടാം വിവാഹത്തിന് ശേഷം ദാവൂദ് കറാച്ചിയിൽ താമസിച്ചുവരികയാണെന്ന് സഹോദരി ഹസീന പാർക്കറുടെ മകൻ ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു. എന്നാലിപ്പോളിതാ പച്ചക്കള്ളം പറഞ്ഞു എന്നതിന്റെ തെളിവ് കറാച്ചിയിലെ ആശുപത്രിയിൽ നിന്നും വന്നിരിക്കുകയാണ്.

പാക്കിസ്ഥാനിലെ പത്താൻ കുടുംബത്തിൽ നിന്നുള്ള യുവതിയെയാണ് ദാവൂദ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടാം വിവാഹം കഴിഞ്ഞതിന് ശേഷം ദാവൂദ് തന്റെ ആദ്യ ഭാര്യ മഹ്ജബീനുമായി വിവാഹ മോചനം നേടിയിട്ടില്ലെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു.

വാർത്തയുടെ കൂടുതൽ വിവരത്തിനായി വീഡിയോ കാണുക