500 തീവ്രവാദികളേ പിടിച്ച് മോചിപ്പിച്ചെന്ന് കേരളാ പോലീസ്- അമിത് ഷാ ഉടൻ ഇടപെടണം, പച്ചവെളിച്ചം പോലീസിനെ നയിക്കുന്നതാര്‌

Reporter M K Manoj: കേരളാ പോലീസ് ഭീകരവാദത്തിൽ നിന്നും ഇതുവരെ 500 യുവാക്കളേ രക്ഷിച്ചു എന്ന് വെളിപ്പെടുത്തൽ. 1.6 ലക്ഷം പേരേ ബോധവല്ക്കരിച്ച് തീവ്രവാദത്തിൽ നിന്നും മാറ്റി എന്നും പോലീസ് പുറത്ത് വിട്ട കണക്ക്. ആഭ്യന്തിര വകുപ്പ് എന്നാൽ ഒരു കാര്യത്തിൽ നിശബ്ദത പാലിച്ചു..ഏത് മതക്കാരാണ്‌ ഈ 500 പേരും 1.6 ലക്ഷം ആളുകളും. അവർ ഏത് സംഘടനയിൽ പെട്ടവരാണ്‌. ഏത് തീവ്ര ഗ്രൂപ്പിലെ അംഗങ്ങളാണ്‌ ഭീകര വാദികളായിരുന്ന 500 യുവാക്കൾ എന്നും കൂടി പറയണം. എന്തായാലും ആർ എസ് എസ് അല്ലെന്ന് ഉറപ്പ്. കേരളത്തിൽ 1.65 ലക്ഷം പേരാണ്‌ ഭീകരവാദത്തിന്റെ വാഹകരായിരിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പോലീസിന്റേതായി പുറത്ത് വിട്ടിരിക്കുന്നത് ദേശാഭിമാനി തന്നെയാണ്‌.

ദേശാഭിമാനിക്ക് പോലീസിൽ നിന്നുള്ള വിവരങ്ങൾ ഔദ്യോഗികമായി ഒരു ഭരണ കക്ഷി മാധ്യമം എന്ന നിലയിൽ ലഭിക്കും എന്നതിലാൻ ഈ വിവരം ഔദ്യോഗികം എന്ന് തന്നെ പറയാം

തീവ്രവാദ നിലപാടുള്ള യുവാക്കളേ നിരീക്ഷിച്ച് അവർക്ക് ക്ളാസും ബോധവല്ക്കരണവും നടത്തി എന്നാണ്‌ സെപ്ഷ്യൽ ബ്രാഞ്ച് പോലീസ് പറയുന്നത്. സ്പെഷ്യൽ ബ്രാഞ്ച് പറയുന്നത് ഈ യുവാക്കൾ അധികവും കാസർകോട് കോഴിക്കോട് മലപ്പുറം ജില്ലകളീൽ നിന്നുമായിരുന്നു.അവരെ രഹസ്യമായി കണ്ടെത്തി. പോലീസിന്റെ വെളിപ്പെടുത്തൽ അവിടെയും തീർന്നില്ല. കേരളാ പോലീസിലെ മതപരമായ അറിവുള്ള പോലീസ് ഉദ്യോഗസ്ഥരെ വയ്ച്ചായിരുന്നു ഓപ്പറേഷൻ നടത്തിയത്. മറ്റൊരു സുപ്രധാന കാര്യം കേരളാ പോലീസ് പറയുന്നത് ഇങ്ങിനെ..ഭീകരവാദത്തിൽ നിന്നും മോചിപ്പിച്ചവരെ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്‌. അവരുടെ വിവരം പുറത്ത് വരാതെ പോലീസ് രഹസ്യത്തിൽ വയ്ച്ചിരിക്കുന്നു

അതായത് 1.65 ലക്ഷം ഭീകര വാദികളേ കണ്ടെത്തിയിട്ട് അതിൽ 500 പേരേ മോചിപ്പിച്ചിട്ട് വിവരം രഹസ്യമാക്കി സൂക്ഷിക്കുകയാണ്‌. കാരണം വിവരം പുറത്ത് വന്നാൽ എൻ ഐ എയും റോയും കേന്ദ്ര ഇന്റലിജൻസൂം അജിത് ഡോവലിന്റെ നേതൃത്വത്തിൽ മലപ്പുറത്തും കേരളത്തിലും ഒക്കെ കയറി നിരങ്ങും. 500 യുവാക്കളേ ഭീകരവാദത്തിൽ നിന്നും മോചിപ്പിച്ചു എന്നു പോലീസ് പറയുന്നു. ഈ 500 പേർക്കെതിരെ കേസെടുത്തുവോ..എന്തുകൊണ്ട് കേസെടുത്തില്ല. അതോ അവർ ആർ എസ് എസ് കാരല്ലാത്തതിനാലാണോ കേസ് ഒഴിവാക്കിയത്. രാജ്യം തകർക്കാൻ ഇറങ്ങിയ ഭീകരരേ പോലീസ് കണ്ടെത്തിയിട്ട് മാപ്പ് കൊടുത്ത് വെറുതേ വിട്ടു എന്ന് കേരളാ പോലീസ് പറയുമ്പോൾ ഈ പോലീസ് ഇരിക്കുന്നത് കൗൺസിലിങ്ങിനും കുറ്റവാളികൾക്ക് മാപ്പ് നല്കാനുമാണോ. കേരളാ പോലീസിന്റെ തൊപ്പിയിൽ തന്നെ ആരും ഭയക്കണ്ടാ..ഭീകരന്മാർക്ക് വരെ മാപ്പ് നല്കും എന്ന് എഴുതി വയ്ക്കുന്നതും ഉചി
തമായിരിക്കും.

കേരളാ പോലീസുമായി ബന്ധപ്പെട്ട ചെറിയ കാര്യമല്ല പറയുന്നത്. ഓരോ രാജ്യ സ്നേഹികളും അറിയുകയും മനസിലാക്കുകയും ചെയ്യണം. ഈ വാർത്ത ഷേർ ചെയ്യണം. ഇന്ത്യക്കെതിരായ പ്രവർത്തനത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി അവർക്ക് മാപ്പ് നല്കി എന്നും അവരുടെ വിവരങ്ങൾ ഞങ്ങൾ രഹസ്യമായി വയ്ച്ചിരിക്കുന്നു. എന്നും പറയുന്ന കേരളാ പോലീസിനോട് വിശദീകരണം അമിത്ഷാ ആവശ്യപ്പെടണം. കേന്ദ്ര സർക്കാർ ഇടപെട്ട് ഡി ജി.പിയിൽ നിന്നും പിടികൂടിയ 500 ഭീകരന്മാരുടേയും ഇപ്പോൾ ബോധവല്ക്കരണം നടത്തുന്ന 1.6 ലക്ഷം പേരുടേയും വിവരങ്ങൾ ശേഖരിക്കണം. കേരളം ഭീകരവാദത്തിന്റെ നേഴ്സറിയല്ല..യൂണിവേഴ്സ്റ്റി ആനെന്ന് ഇപ്പോൾ മനസിലായല്ലോ

ഇതുമായി ബന്ധപ്പെട്ട് ആന്റി ടെററിസം സൈബർ വിങ്ങിന്റെ പ്രതികരണം വന്നിട്ടുണ്ട്. അവർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങിനെ…പാലാ ബിഷപ്പിനെതിരെ കേസെടുത്ത പോലീസേ കേരളത്തിലെ ISIS സ്ളീപ്പര്സെല്ലുകള്ക്കെതിരെ കേസെടുക്കാന് നിങ്ങള്ക്കാവുമോ ?

ISIS/ISIL തുടങ്ങിയ ജിഹാദിസംഘടനകള് ‘ നാര്ക്കോ ടെററിസം ‘ , ‘ സെക്സ് സ്ളേവു ജിഹാദും ‘ ലോകമാകെ നടത്തുന്നുണ്ടു്. കേരളത്തിലും നടത്തുന്നുണ്ടു്. ഞാന് തെളിവുകള് തരാം. ഒന്നല്ല ഒരായിരം തെളിവുകള് .
കേരളത്തില് നിന്നും 100 പേര് ISIS -ല് ചേര്ന്നുവെന്നു് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണു്‌ . ISIS ഇവിടെ മതമാണോ ? ISIS -നും അവരുടെ ജിഹാദിനും എതിരായി പഞ്ഞാല് ഇവിടെ വര്ഗ്ഗീയകലാപം ഉണ്ടാവുമോ ? ISIS ജിഹാദുകള്ക്കെതിരെ പറഞ്ഞാല് അതു് മതവിദേഷപ്രചരണം ആകുമോ ? ISIS ഇവിടെ മതവും, അവരുടെ ഖാലിഫേറ്റു് സഥാപിക്കാനായി നടന്നുവരുന്ന പലതരം ജിഹാദുകള് ഇവിടെ നിയമവിധേയമോ ആണോ.കേരളത്തില് നിന്നും നൂറുകണക്കിനാളുകളെ ISIS -ലേക്കു് റിക്രൂട്ടു് ചെയ്തവര്ക്കെതിരെ നിങ്ങള് കേസെടുക്കുമോ ?കേരളത്തിലെ 550 പേരെ ഭീകരസംഘടനയില് നിന്നും രക്ഷിച്ചുവെന്നു്.പോലീസ് പറയുന്നു.

ആ 550 പേര്ക്കെതിരെ കേസെടുക്കുമോ?കാശ്മീരു് കഴിഞ്ഞാല് കേരളത്തിലാണു് ഏറ്റവും കൂടുതല് ISIS സ്ളീപ്പര് സെല്ലുകള് ഉള്ളതെന്നാണു് UN റിപ്പോര്ട്ടു്‌ . ഇവരെ കണ്ടെത്തി കേസെടുക്കുമോ പോലീസേ ? കേരളവും ഭാരതവും ഇസ്ളാമികരാഷ്ട്രം ആക്കും എന്നു് പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരിയ്ക്കെതിരെ നിങ്ങള് കേസെടുക്കുമോ ? ഭീകരജിഹാദിനെകുറിച്ചു് കേരളത്തില് പ്രചരിക്കുന്ന പുസതകം നിരോധിക്കണമെന്നു് DGP ആവശ്യപ്പെട്ടിട്ടും അതു് നിരോധിക്കാത്ത കേരളാ ഗവണ്മെന്റിനെതിരെ നിങ്ങള് കേസെടുക്കുമോ ? ഈ പുസ്തകം പ്രചരിപ്പിച്ചവര്ക്കെതിരെ കേസെടുക്കുമോ ?ഏറ്റവും ഒടുവിലായി ISIS -നെതിരായി എഴുതുന്ന എന്നെ വധിക്കുമെന്നു് ഭീക്ഷണിപ്പെടുത്തിയവര്ക്കെതിരെ നിങ്ങള് കേസെടുക്കുമോ ? ISIS -പോലുള്ള ഭീകരജിഹാദി സംഘടനകള് കേരളത്തില് നടത്തുന്ന പൈശാച്ചികജിഹാദിനെതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികള്ക്കു് ഉടന് തെളിവുകള് കൈമാറുന്നതാണു്. കൂടുതല് അറസ്റ്റുകള് വരും ദിവസങ്ങളില് ഉണ്ടാകും എന്നും സൂചിപ്പിക്കുന്നു