ഇസ്രായേലിൽ മരണം 300, ഗാസയിൽ 230, ഹമാസിനെ ഭൂമിയിൽ നിന്നും ഉന്മൂലനം ചെയ്യുമെന്ന് നെതന്യാഹു

ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 300ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടെന്ന വിവരം പുറത്ത്. യന്ത്ര തോക്കുകളും, ബോംബുകളും, മോട്ടോർ ഷെല്ലുകളും ആയി ഹമാസ് ഭീകരന്മാർ ഇസ്രായേലിലേക്ക് ഇരച്ച് കയറി ജനങ്ങളേ വെടി വയ്ച്ച് കൊല്ലുകയായിരുന്നു. ഫലസ്തീൻ ഗ്രൂപ്പായ ഹമാസിന്റെ അപ്രതീക്ഷിതമായ വലിയ ആക്രമണത്തിൽ 300-ലധികം പേർ ഇസ്രായേലിൽ കൊല്ലപ്പെട്ടു എന്നത് ഇസ്രായേലിനു ഒരു ഞടുക്കുന്ന അനുഭവമാണ്‌. ഇസ്രായേൽ ഹമാസ് ആദ്യം ചോര കളമാക്കി. ഭീകരമായ ഭീകര നീക്കം എന്നാണ്‌ ഹമാസിന്റെ നീക്കത്തേ ലോക രാജ്യങ്ങൾ വിശേഷിപ്പിച്ചത്

ഗാസയിലെ എല്ലാ ഭീകരന്മാരും ഇനി ഭൂമിയിൽ ഉണ്ടാവില്ലെന്നും അതിന്റെ വേരുകൾ അടക്കം ഇല്ലാതാക്കും എന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേലിൽ നടത്തിയ നീചമായ ആക്രമണത്തിൽ ഗാസ വലിയ വില നല്കേണ്ടി വരും. ഗാസയിൽ നടത്തുന്ന ആക്രമനത്തിൽ ചില നഷ്ടങ്ങൾ ഉണ്ടാകാം എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ആ നഷ്ടങ്ങൾ ഭീകര ഉന്മൂലനത്തിനും സമാധാനം സ്ഥാപിക്കാനുമാണ്‌. ഗാസയിലെ ഹമാസ് ഭീകരന്മാരുടെ ഒളി താവളങ്ങൾ ശൂന്യമായി മാറിയിരിക്കും എന്നും ശവങ്ങൾ നിറഞ്ഞതായി മാറും എന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതിനകം 230 പേർ കൊല്ലപ്പെട്ടു.

ഒക്ടോബർ 7 ഇസ്രയേലിന് കറുത്ത ദിനമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.താൻ പറഞ്ഞതിന് പ്രതികാരം ചെയ്യുമെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു, ഗാസയുടെ മണ്ണിലിറങ്ങി നമ്മൾ ഹമാസിനെതിരെ തിരിച്ചടിക്കും മാത്രമല്ല ഹമാസിന്റെ ഉന്മൂലനം ചെയ്യും.എല്ലാ ശക്തിയും ഉപയോഗിച്ച് ഹമാസിന്റെ കഴിവുകൾ നശിപ്പിക്കാൻ ഒരുങ്ങുകയാണ്. ഞങ്ങൾ അവരെ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കാൻ പോകുന്നു.ഇസ്രായേലിനും അതിന്റെ ജനങ്ങൾക്കും മേൽ കൊണ്ടുവന്ന ഈ കറുത്ത ദിനത്തിന് ശക്തിയോടെ പ്രതികാരം- ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു,

എന്തായാലും വൻ ആക്രമണത്തിനു ഇരയായ ഇസ്രായേൽ …ആദ്യം ആക്രമിക്കപ്പെട്ട ഇസ്രായേൽ..ഈ യുദ്ധത്തിനു കാരണക്കാരായ ഹമാസിനെതിരെ ഭീതിപ്പെടുത്തുന്ന നിലപാടുകളാണ്‌ പങ്കുവയ്ക്കുന്നത്.ഇനി ആഗോള തലത്തിൽ എന്തു സംഭവിക്കുന്നു എന്ന് നോക്കാം..യുഎൻ സുരക്ഷാ കൗൺസിൽ ഞായറാഴ്ച അടിയന്തര യോഗം വിളിച്ചു.യു എൻ സുരക്ഷാ കൗൺസിലിൽ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിന് “ശക്തവും അചഞ്ചലവുമായ” പിന്തുണ പ്രഖ്യാപിച്ചു.

ഇസ്രായേലിലേക്ക് എല്ലാ പ്രതിരോധങ്ങളും മറികടന്നാണ് കരമാർഗവും കടൽമാർഗവും ഹമാസ് സേന ഇസ്രയേലിലേക്ക് ഇരച്ചുകയറിയത്. അത് മുൻകൂട്ടി അറിയുന്നതിൽ സാരമായ വീഴ്ച ഇസ്രയേലിന്റെ രഹസ്യാന്വേഷണവിഭാഗങ്ങൾക്ക് സംഭവിച്ചു. അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികൾ ഏറെ മുന്പുതന്നെ ഇസ്രയേൽ ഗാസ അതിർത്തിയിൽ സ്ഥാപിച്ചിരുന്നു. പഴുതുകളില്ലാതെ ആഴത്തിൽ ഉറപ്പിച്ച ഈ കമ്പിവേലികളിൽ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാൽ, ബുൾഡോസർ ഉൾപ്പെടെ ഉപയോഗിച്ച് വേലികൾ നിഷ്പ്രയാസം തകർത്താണ് ഹമാസ് അക്രമം അഴിച്ചുവിട്ടത്.

അതിർത്തികടന്ന് മുന്നേറാൻ ഹമാസ് ബൈക്കുകളും എസ്.യു.വി.കളും പാരാഗ്‌ളൈഡറുകളും ഉപയോഗിച്ചു. വിദൂരത്തുനിന്നുള്ള ചലനങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കുന്ന സെൻസറുകളെയും കൂരിരുട്ടിലെ ചലനങ്ങൾ ഒപ്പിയെടുക്കാൻ ശേഷിയുള്ള ക്യാമറക്കണ്ണുകളെയും നിഷ്പ്രഭമാക്കിയായിരുന്നു ഹമാസിന്റെ അപ്രതീക്ഷിതമുന്നേറ്റം. ഇതിൽ എവിടെയാണ് ഇസ്രയേലിന് പിഴച്ചതെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.ഗാസയിലേക്കുള്ള റോഡുകളെല്ലാം അടച്ചു. പലസ്തീൻ അതിർത്തിയോടുചേർന്ന ഇടങ്ങളിലെ ജനങ്ങളോട് വീടിനുള്ളിൽ തുടരാനാവശ്യപ്പെട്ടു. സംഘർഷങ്ങളും മിസൈലാക്രമണങ്ങളും പതിവായതിനാൽ ഇസ്രയേലിലെ മിക്കവീടുകളിലും ഭൂഗർഭ ബങ്കറുകളുണ്ട്. ‘അയൺ ഡോമു’കളെന്നറിയപ്പെടുന്ന മിസൈൽ പ്രതിരോധസംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഹമാസ് പോരാളികൾ ഗാസയുടെ സുരക്ഷാ വേലി ഭേദിക്കുകയും സമീപത്തെ ഇസ്രായേലി പട്ടണങ്ങളും സൈനിക പോസ്റ്റുകളും ആക്രമിക്കുകയും താമസക്കാർക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർക്കുകയും ചെയ്തു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇപ്പോഴും ഇസ്രായേലിൽ ഹമാസ് ഭീകരന്മാർ ഒളിവിൽ ഉണ്ട്. തോക്കുധാരികൾ സുരക്ഷാ പോസ്റ്റുകൾ പിടിച്ചെടുക്കുകയും എറെസ് ക്രോസിംഗ് മറികടക്കുകയും ചെയ്തു – ഗാസയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് വരുന്നതുമായ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നല്കി കഴിഞ്ഞു.