ദില്ലിയിൽ പലസ്തീൻ ഐക്യ ദാർഢ്യ പരിപാടി നിരോധിച്ചു

ദില്ലിയിൽ നടക്കാനിരുന്ന പലസ്തീൻ ഐക്യദാർഡ്യ പരിപാടി നിരോധിച്ച് പോലീസ് ഉത്തരവ് ഇറക്കി. സുരക്ഷാ കാരണത്താൽ ജന്തർ മന്തിൽ നടത്താനിരുന്ന പരിപാടി നിരോധിച്ചതായി ഡെപ്യൂട്ടി കമ്മീഷണ ഓഫ് പോലീസ് ആണ്‌ ഉത്തരവ് ഇറക്കിയത്. ദില്ലിയിൽ ഒരിടത്തും പരിപാടികൾ അനുവദിക്കുക ഇല്ലെന്നും അറിയിച്ചു

ഓൾ ഇന്ത്യാ പീസ് ആന്റ് സോളീഡാരിറ്റി ഓർഗനൈസേഷൻ ആണ്‌ ദില്ലിയിൽ വൻ പരിപാടി 14നു ആസൂത്രണം ചെയ്തത്. ഇതിനായി രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും രാജ്യ തലസ്ഥാനത്ത് ആളുകൾ എത്തുകയും ചെയ്തിരുന്നു.ദില്ലിയിലെ ഇസ്രായേൽ എംബസി അതീവ ജാഗ്രതയിലാണ്. ചൈനയിൽ ഇസ്രായേൽ എംബസിക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. സായുധ പോലീസിനെ ദില്ലിയിലെ എംബസിക്ക് ചുറ്റും വ്യന്യസിച്ചു.

ഓപ്പറേഷൻ അജയ്‘ പ്രകാരം 235 ഇന്ത്യൻ പൗരന്മാരുടെ മറ്റൊരു സംഘത്തെ ഇസ്രായേലിൽ നിന്ന് വിജയകരമായി തിരികെ കൊണ്ടുവന്നു. ഇതോടെ രണ്ടാമത്തേ ഇന്ത്യൻ സംഘം എത്തി. ഇതിൽ കൂടുതലും മലയാളികളാണ്‌. ഇപ്പോൾ 500ഓളം ഇന്ത്യക്കാർ തിരിച്ചെത്തി. ഇനി 17500പേരാണ്‌ അവശേഷിക്കുന്നത്.എല്ലാ ഇന്ത്യക്കാരെയും മിഷന്റെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ എംബസിയുടെ പ്രചാരണത്തെത്തുടർന്ന് “ആദ്യം വരുന്നവർക്ക് ആദ്യം” എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്

ധന സഹായം കേന്ദ്ര സർക്കാർ

മടങ്ങി എത്തുന്ന പ്രവാസി ഇന്ത്യക്കാരുടെ ടികറ്റും ചിലവും പൂർണ്ണമായി കേന്ദ്ര സർക്കാരാണ്‌ വഹിക്കുന്നത്.അതേസമയം, മണിക്കൂറുകൾക്ക് മുമ്പ് ഇസ്രായേൽ ലബനോനിൽ ആക്രമണം നടത്തി.ലെബനനിലെ ഹിസ്ബുള്ള പോസ്റ്റുകളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സേന അറിയിച്ചു.