ജാതി സെന്‍സസ് നടപ്പാക്കണം, ജനസംഖ്യാ അനുപാതികമായി അധികാരത്തിലുള്ള പങ്കാളിത്തം നല്‍കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ. ജാതി സെന്‍സ്സ് നടപ്പാക്കണമെന്നും സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നടപ്പാക്കണമെന്നും എസ്എന്‍ഡിപ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇപ്പോള്‍ ജാതി സെന്‍സ്സ് വേണമോ വേണ്ടയോ എന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ജാതി സെന്‍സസ് നടത്തണം സാമൂഹികമായി പിന്നോട്ട് നില്‍ക്കുന്ന പട്ടിക ജാതിക്കാരുണ്ടെന്നും.

ഒപ്പം മുന്നോക്കക്കാരും പിന്നോക്കക്കാരും ഉണ്ടെന്നും. ജാതി തിരിച്ച് സെന്‍സസ് നടത്തി ജനസംഖ്യാ അനുപാതികമായി അധികാരത്തിലുള്ള പങ്കാളിത്തം അവര്‍ക്ക് നല്‍കണമെന്നും വെള്ളപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഭരണത്തിലുള്ള പങ്കാളി പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

ഇതല്ലാതെ സെന്‍സസ് എടുത്തത് കൊണ്ട് എന്താണ് കാര്യം. ഇക്കാര്യത്തില്‍ ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ക്ക് യോജിപ്പുണ്ടോ. അവിടെ നില്‍ക്കുന്ന മുസ്ലീം ലീഗിന് സാമ്പത്തിക സംവരണത്തിന് കൂട്ടുനില്‍ക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.