ഗാസയെ വലിഞ്ഞുമുറുക്കാൻ ഇസ്രായേൽ, പൂർണ്ണ നിയന്ത്രണം, ടെൽ അവീവിലും ജെറുസലേമിലും മിസൈൽ സ്ഫോടനം

ഗാസയിൽ പരിപൂർണമായ ഉപരോധം ഏർപ്പെടുത്താൻ ഉത്തരവിട്ട് ഇസ്രായേൽ പ്രതിരോധ മന്ത്രി. പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമായ നിർദേശങ്ങളാണ് ഉള്ളത്. ഗാസ മുനമ്പിലേക്ക് പരിപൂർണ ഉപരോധം ഏർപ്പെടുത്തുന്നതിലേക്ക് കടക്കുകയാണ്. അവിടേയ്ക്ക് ഗ്യാസ്, വൈധ്യുതി, ഭക്ഷണം, വെള്ളം തുടങ്ങിയ ഒന്നും തന്നെ ഇനി എത്തില്ല. എത്രയും പെട്ടന്ന് ജനം ഗാസ വിട്ടു പോണം. ഗാസയിലേക്കുള്ള പാലങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കും. റോഡുകൾ തടയും.

ഗാസയെ സമ്പൂർണമായ ആധിപത്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാനുള്ള നിർദേശം രണ്ട് ദിവസം മുൻപ് തന്നെ സൈന്യം നൽകിയിരുന്നു. ഇതോടെ രണ്ടു ലക്ഷത്തോളം ആളുകൾ ഇവിടെ നിന്നും മാറിയിട്ടുണ്ട്. ഗാസയിൽ തുടരുന്നവർ ഹാമാസോ ഹമാസുമായി ബന്ധമുള്ളവരോയായി കണക്കാക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കി. ഗാസയ്ക്ക് നേരെ യുദ്ധം നടത്താനാണ് ഇസ്രയേലിന്റെ തീരുമാനം.

ഇതിനായാണ് ആളുകളെ ഒഴിപ്പിച്ചത്. ഭക്ഷണവും വെള്ളവും വൈധ്യുതിയും ഇന്ധനവും എല്ലാം നിലയ്ക്കുന്നതോടെ ഗാസയിലുള്ളവർ പ്രതിരോധത്തിലാക്കും. ഗാസയെ വലിഞ്ഞു മുറുക്കാൻ തന്നെയാണ് ഇസ്രായേലിന്റെ തീരുമാനം. ഇസ്രായേലിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായ ടെൽഅവീവിൽ റോക്കറ്റ് ആക്രമണം ഉണ്ടായതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ലെബിനൂനിൽ നിന്നും വന്ന മിസൈലുകളാണ് ടെൽഅവീവിൽ പതിച്ചതെന്നണ് വിവരം. ഇസ്രായേൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നതും ഇതേ ടെൽഅവീവിലാണ്.

എയർപോർട്ടിന്റെ സമീപപ്രദേശത്താണ് ആക്രമണം ഉണ്ടായത്. ഇസ്രായേൽ വിമാനത്താവളം പരിപൂർണമായി അടച്ചിട്ടുണ്ട്. സർവീസുകൾ ഏല്ലാം തന്നെ കഴിഞ്ഞ ദിവസം മുതൽ നിർത്തിയിരുന്നു. വിമാനങ്ങൾ ഉൾപ്പടെ സുരക്ഷിതമായി മാറ്റിയിരുന്നു. ഇത് ലക്ഷ്യംവെച്ചു വന്ന മിസൈൽ വിമാനത്താവളത്തിന്റെ കോംബൗണ്ടിൽ പതിക്കുകയും വലിയ കെട്ടിടങ്ങൾക്ക് നാശനഷ്ടം ഉണ്ടാകുകയും ചെയ്തുവെന്നാണ് വിവരം. എന്നാൽ മിസൈലിന്റെ ഉറവിടം എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.