പിഎസ്എല്‍വി-സി 55 റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

തിരുപ്പതി . ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പിഎസ്എല്‍വി-സി55 റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി സുല്ലൂര്‍പേട്ടയിലെ ദേവി ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. റോക്കറ്റ് വിക്ഷേപണത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് ഈ പതിപ്പിലെ അഞ്ചാമത്തെ വിക്ഷേപണമാണ്. എട്ട് ചെറിയ പേലോഡുകളുമായാണ് റോക്കറ്റ് വിക്ഷേപണം നടത്തുക. ഈ വിക്ഷേപണത്തിന്റെ വിജയത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു – എസ്.സോമനാഥ് പറഞ്ഞു.

ഏപ്രില്‍ 22 ശനിയാഴ്ച ഉച്ചയ്ക്ക് 2.20ന് സിംഗപ്പൂരിന്റെ ടെലിയോസ്-2 ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കും. പിഎസ്എല്‍വി 55 റോക്കറ്റിലാണ് ഇത് ആകാശത്തേക്ക് കുതിക്കുന്നത്. ഈ വര്‍ഷത്തെ മൂന്നാമത്തെ ബൃഹത്തായ വിക്ഷേപണത്തിനാണ് ഐഎസ്ആര്‍ഒ ശനിയാഴ്ച മുതൽ തയ്യാറെടുക്കുന്നത്.

വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2 എന്ന രണ്ട് സിംഗപ്പൂര്‍ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയരുന്നത്. പിഎസ്എല്‍വി-സി55 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങള്‍ക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്. രണ്ട് വലിയ ഉപഗ്രഹങ്ങള്‍ക്കൊപ്പം സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാറും ലുമെലൈറ്റ്-4 എന്ന നാനോ ഉപഗ്രഹവും വിക്ഷേപിക്കുന്നുണ്ട്.