ഇന്ത്യയുടെ ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു; തകരാർ മൂന്നാമത്തെ സ്റ്റേജിൽ

​ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹ൦ ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. വിജയപ്രദമായ ആദ്യ രണ്ടു ഘട്ടത്തിന് ശേഷം മൂന്നാമത്തെ ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ച സംഭവിച്ചത്. രണ്ട് തവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 5.43 നാണ് ജി.എസ്.എൽ.വി.-എഫ് 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്. റോക്കറ്റിന് 51.70 മീറ്ററാണ് നീളം. 416 ടൺ ഭാരവുമുണ്ട്.

രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹണമാണ് ഇ.ഒ.എസ്. – 03. 2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 18 മിനിറ്റിനകം ജി.എസ്.എൽ.വി.-എഫ് 10 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്. പ്രകൃതി ദുരന്തം, കാലാവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ചു മുന്നറിവ് നല്കാൻ സഹായിക്കുന്ന ഉപഗ്രഹമാണ് ഇ.ഒ.എസ്.