ട്രെയിനിലെ തീവെപ്പ്, എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായി എന്ന് സൂചന

കോഴിക്കോട്. ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് സംശയം. ഷാറുഖ് സെയ്ഫി ആക്രമണം നടത്തിയതിന് പിന്നാലെ ട്രെയിനിലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് പ്രതിയുടെ സഹായിയാണെന്നാണ് പോലീസ് നിഗമനം. കണ്ണൂരില്‍ എത്തിയ ശേഷം പ്രതിയെ രക്ഷപ്പെടുവാന്‍ സഹായിച്ചതും സഹായി ന്നെയാണെന്നാണ് പോലീസിന് വിവരമുണ്ട്.

കേസിലെ പ്രതിയായ ഷാറുഖ് സെയ്ഫിയെ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും. കരള്‍ സംബന്ധമായ അസുഖത്തിന്റെ പരിശോധയ്ക്കാണ് തിങ്കളാഴ്ച പ്രതിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. പ്രതി രണ്ട് കോച്ചുകള്‍ക്ക് തീ ഇടുവനാണ് പദ്ധതിയിട്ടതെന്നും ബാഗില്‍ ഒരു കുപ്പി പെട്രോല്‍ കരുതിയത് ഇതിനാണെന്നും പോലീസ് സംശയിക്കുന്നു.

ഡി 1 കോച്ചില്‍ തീയിട്ട ശേഷം ഡി 2വില്‍ തിയിടുവനാണ് ലക്ഷ്യമിട്ടുരുന്നത്. എന്നാല്‍ തീ പടര്‍ന്നതോടെ യാത്രക്കാര്‍ ഓടുകയും രണ്ട് കോച്ചുകള്‍ക്കിടയില്‍ വെച്ച് ബാഗ് പുറത്തേക്ക് വീഴുകയുമായിരുന്നു. അതേസമയം പ്രതി ഷൊര്‍ണൂരില്‍ കഴിഞ്ഞത് 15 മണിക്കൂറോളമാണ്. ഈ സമയം പ്രതി എവിടെ എല്ലാം പോയി. ആരെയൊക്കെ കണ്ടു എന്നതില്‍ പോലീസ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്.