ബ്രഹ്‌മപുരത്തെ തീ എപ്പോൾ അണയ്ക്കാൻ സാധിക്കുമെന്ന് പറയാനാകില്ല- മന്ത്രി പി രാജീവ്

കൊച്ചി. മാലിന്യ കേന്ദ്രത്തിലെ തീ എപ്പോള്‍ അണയ്ക്കാന്‍ എപ്പോള്‍ സാധിക്കുമെന്ന് പറയാനാകില്ലെന്ന് പി രാജിവ്. നിലവില്‍ ആറടി താഴ്ചയില്‍ തീയുണ്ട്. കത്തിയ മാലിന്യം പുറത്തെടുത്താണ് തീയണച്ചത്. നഗരത്തിലെ മാലിന്യം നീക്കി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പൂക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചിട്ടില്ല.

രാത്രിയിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മാലിന്യം ഇളക്കി അടിയിലെ കനലിലേക്ക് വെള്ളം ഒഴിച്ച് തീ പടരുന്നത് തടയുവനാണ് ശ്രമിക്കുന്നത്. രാത്രി 26 എസ്‌കവേറ്ററുകളും എട്ട് ജെസിബികളുമാണ് മാലിന്യം കുഴിക്കാന്‍ ഉപയോഗച്ചത്.

200 ഓളം അഗ്‌നിരക്ഷാ സേന അംഗങ്ങളും 50 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും 35 കോര്‍പ്പറേഷന്‍ ജീവനക്കാരും പോലീസും ചേര്‍ന്നാണ് പുക അണയ്ക്കുവാന്‍ ശ്രമിക്കുന്നത്. നേവിയുടെ 19 ഉദ്യോഗസ്ഥരും ആറ് പേര്‍ ആരോഗ്യവകുപ്പില്‍ നിന്നും മൂന്ന് ആംബുലന്‍സും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നേവി ഹെലിക്കോപ്റ്ററില്‍ ആകാശമാര്‍ഗം വെള്ളം ഒഴിക്കുന്നുണ്ട്. രാത്രി മുഴുവന്‍ മാലിന്യം ഇളക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം.