കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്

ടൊറന്റോ. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നയതന്ത്രജ്ഞരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്‌തെങ്കിലും രണ്ട് ദിവസത്തിന് ശേഷം സറെ ഗുരുദ്വാരയില്‍ അവ വീണ്ടും പ്രത്യക്ഷപ്പെട്ടു. കൊല്ലപ്പെട്ട ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ നിയന്ത്രണത്തിലായിരുന്നു ഈ ഗുരുദ്വാര.

അതേസമയം ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിങ് പന്നു ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് കുമാര്‍ വര്‍മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കത്തെഴുതി. അതേസമയം ബ്രിട്ടിഷ് കൊളംബിയയിലെ സിഖ് വിഭാഗക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കനേഡിയന്‍ ഇന്റലിജന്‍സ് ഏജന്‍സി നിര്‍ദേശം നല്‍കിയെന്ന തരത്തില്‍ പ്രചാരണം ശക്തമാണ്.

ഈ മാസം 21ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍ കില്‍ ഇന്ത്യ എന്ന പേരില്‍ കാര്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്.