മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം ഓണക്കിറ്റ് നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം. മഞ്ഞ കാര്‍ഡിന് മാത്രം ഓണക്കിറ്റ് നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. ഓണക്കിറ്റ് വിതരണത്തിന് 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. ആറ് ലക്ഷത്തില്‍ അധികം കിറ്റുകളാണ് വിതരണം ചെയ്യുക. 587691 എഎവൈ കാര്‍ഡുകളാണുള്ളത്. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം നടത്തുക. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20000 കിറ്റുകള്‍ വിതരണം ചെയ്യും.

കിറ്റില്‍ ചെറുപയര്‍,പരിപ്പ്, പായസം മിക്‌സ്, നെയ്യ്, കശുവണ്ടി, വെളിച്ചെണ്ണ, സാമ്പാര്‍ പെടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പെടി, തുവരപ്പരിപ്പ്, ഉപ്പ് എന്നിവ ലഭിക്കും. അതേസമയം അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. കഴിഞ്ഞ വര്‍ഷം 83 ലക്ഷം പേര്‍ക്ക് കിറ്റ് ലഭിച്ചിരുന്നു. 14 ഇനങ്ങളാണ് കഴിഞ്ഞ വര്‍ഷം കിറ്റില്‍ ഉണ്ടായിരുന്നത്.