അമ്പലം സന്ദർശിക്കുമ്പോൾ സമാധാനവും സന്തോഷവും ലഭിക്കും, വിശ്വാസത്തെക്കുറിച്ച് നേഹ സക്സേന

മമ്മൂട്ടിച്ചിത്രം കസബയിലൂടെ പ്രേക്ഷക പ്രീതി നേടിയത താരമാണ് നേഹ സക്സേനയ. പിന്നീട് മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. താരനിശകളിൽ നേഹയുടെ ഡാൻസ് പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്.

ഇപ്പോളിതാ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയാണ് നേഹ സക്സേന. അമ്പലങ്ങളും അത്തരത്തിൽ സ്പിരിച്വലായുള്ള സ്ഥലങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. ആദ്യത്തെ തവണ കൊച്ചിയിൽ ഷൂട്ടിന് വന്നപ്പോഴാണ് ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ ആദ്യമായി പോകുന്നത്.

എപ്പോൾ അവസരം ലഭിച്ചാലും ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ പോകും പ്രാർത്ഥിക്കും. ചോറ്റാനിക്കര അമ്മയാണ് മലയാള സിനിമയിൽ എനിക്ക് ബ്രേക്ക് കിട്ടാൻ സഹായിച്ചത്. തുടക്കത്തിൽ മോഡലിങിനും ഷോസിനും വേണ്ടിയാണ് ഞാൻ കേരളത്തിൽ വന്നിരുന്നത്. ആ സമയത്ത് പരിചയത്തിലുള്ള ഒരാളാണ് ചോറ്റാനിക്കര അമ്പലത്തെ കുറിച്ച് പറഞ്ഞത്. ശബരിമല സീസൺ സമയമായിരുന്നു. വൈകിട്ടാണ് പോയത്.

കന്നട സിനിമകളിൽ ആയിരുന്നു ആ സമയത്ത് അഭിനയിച്ചിരുന്നത്. ചോറ്റാനിക്കര അമ്പലത്തിൽ ചെന്ന് നടതുറന്ന് ദേവിയെ ദ​ർശിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു. അവിടെ നിന്ന് അന്ന് ഞാൻ പ്രാർത്ഥിച്ചു മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കണമെന്ന്. അതിനുശേഷം എനിക്ക് ലഭിച്ച നേട്ടങ്ങളെല്ലാം അമ്മയുടെ അനു​ഗ്രഹമാണ്. അവിടെ പ്രാർത്ഥിച്ച് പത്ത് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി സാറിനൊപ്പം ഫോട്ടോഷൂട്ടിന് അവസരം ലഭിക്കുന്നതും കസബ ചെയ്യുന്നതും. വിശ്വാസം വേണം. അമ്പലങ്ങൾ സന്ദർശിക്കുമ്പോൾ സമാധാനവും സന്തോഷവും ലഭിക്കും. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഞാൻ‌ സന്ദർശിച്ചിട്ടുണ്ട്.