ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്വിസെപ്പേ കോണ്ടേ രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ പ്രതിസന്ധി

രാജ്യത്തെ കൊറോണ വ്യാപനത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണക്കാരൻ പ്രധാനമന്ത്രി ഗ്വിസപ്പേയാണെന്ന ആരോപണത്തെത്തുടർന്നു ഇറ്റലിയിൽ പ്രധാനമന്ത്രി ഗ്വിസെപ്പേ കോണ്ടേ രാജിവെച്ചു. പ്രസിഡന്റ് സെർജിയോ മാറ്റാറെല്ലയ്ക്കാണ് ഗ്വിസെപ്പേ രാജി സമർപ്പിച്ചത്. ഇതേതുടർന്ന് ഇറ്റലിയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.

ഉപരിസഭാ സെനറ്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലും വോട്ടെടുപ്പിലും ഗ്വിസെപ്പേ പരാജയപ്പെടുകയായിരുന്നു. മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി മാറ്റേയോ റെൻസിയാണ് പ്രധാനമന്ത്രിയെ പുറത്താക്കാൻ ശ്രമം നടത്തിയത്. രാജി സമർപ്പിച്ചെങ്കിലും നിലവിൽ കാവൽ മന്ത്രിസഭയുടെ നേതൃത്വത്തിൽ തുടരാനാണ് ഗ്വിസെപ്പെയോട് പ്രസിഡന്റ് അഭ്യർത്ഥിച്ചിരിക്കുന്നത്.