ജാതി വ്യവസ്ഥയേ ഭയന്നാണ്‌ മല്ലികയുമായി ജഗതി മദ്രാസിലേക്ക് പോകാൻ കാരണം, 21വയസിലേ ഒളിച്ചോട്ടം

ഒരു മതം എങ്കിലും അതിലേ ജാതി വ്യവസ്ഥകൾ കൃത്യതയാർന്ന കാലം. ജഗതി തന്റെ 21മത് വയസിൽ കൂടെ കൂട്ടിയ മല്ലികയുമായി കേരളം വിടാൻ കാരണം ആ ജാതി വ്യവസ്ഥയിൽ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു. 10 വർഷമായിരുന്നു ഇരുവരും ചെന്നൈയിൽ ദാമ്പത്യ ജീവിതം നയിച്ചത്.ജാതി വ്യവസ്ഥ ആ കാലത്ത് ഉണ്ടാക്കിയ വിഷയങ്ങൾ തന്നെയായിരുന്നു ജഗതിയേയും മല്ലികയേയും നാടുവിടാനും പ്രേരിപ്പിച്ചത്.

ആയിരക്കണക്കിന് ഹാസ്യ നിമിഷങ്ങൾ മലയാളികൾക്ക് നൽകിയ ഹാസ്യ സാമ്രാട്ടാണ് ജ​ഗതി ശ്രീകുമാർ. അദ്ദേഹത്തിന് പകരംവെക്കാൻ മറ്റൊരാളില്ല എന്നുള്ളതുകൊണ്ട തന്നെ മലയാള സിനിമയുടെ ചിരി തമ്പൂരാന്റെ സിംഹാംസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ആ ഇരിപ്പിടത്തിൽ ഗാംഭീര്യത്തോടെ വീണ്ടും അദ്ദേഹം അവിടെ ഉപവിഷ്ടനാകുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് മലയാളികൾ.

ജഗതി മല്ലിക വിവാഹം മലയാള സിനിമാ രംഗത്ത് അദ്ദേഹം  ചുവടുറപ്പിക്കുന്നതിന് മുന്പുതന്നെ  കഴിഞ്ഞിരുന്നു. ഒരു ക്യാമ്പസ് പ്രണയത്തിന്റെ ബാക്കിയെന്നോണം മല്ലികയെ ജഗതി താലി ചാർത്തി.രാഷ്ട്രീയവും, നാടകവും ഉൾപ്പെടെ മാർ ഇവാനിയസ് കോളേജിലെ എല്ലാ മേഖലയിലെയും നിറ സാന്നിധ്യം ആയിരുന്നു ജഗതി ശ്രീകുമാർ.കലോത്സവ വേദികളിൽ നിന്നും വുമൻസ് കോളേജിന്റെ വിദ്യാർത്ഥികളുടെ നേതൃ നിരയിലുള്ള മല്ലികയെ കാണാനും പ്രണയിക്കാനും കാലതാമസം വേണ്ടി വന്നില്ല ജഗതി ശ്രീകുമാറിന്.

ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടാം എന്ന തീരുമാനത്തിൽ എത്തി. ജാതിവ്യവസ്ഥ രൂക്ഷമായിരുന്ന ഒരു സാഹചര്യത്തിൽ 21 വയസ്സുകാരനായ ശ്രീകുമാറിന് സമൂഹത്തിലെ ഉയർന്ന ജാതിയിൽ പെട്ട മല്ലികയെ കല്യാണം കഴിയ്ക്കാൻ ഒളിച്ചോട്ടം അല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു.പക്വത കുറവും അറിവില്ലായ്മയും കൂട്ടിനൊരു പെണ്ണും മാത്രമാണ് മദ്രാസിലേക്ക് യാത്ര തിരിക്കുമ്പോൾ കൈ മുതലായി ഉണ്ടായിരുന്നത്.മദ്രാസിലെ ഒരു വാടകമുറിയിൽ പരിചയക്കാരുടെ സഹായത്തോടെ ആരംഭിച്ച ദാമ്പത്യം പത്തുവർഷം നാടും വീടും വരെ മറന്ന് അവിടെ തന്നെ ജീവിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഇരുവരെയും ബാധിച്ചു. പ്രതിസന്ധി രൂക്ഷമായപ്പോൾ ഇരുവരുടെയും ജീവിതം നേരാവണ്ണം പോകാത്തതിനെ തുടർന്ന് പരസ്പരം സമ്മതത്തോടെ ബന്ധം പിരിയുകയിയിരുന്നു

ഇതിനിടയിൽ ആരുടെയൊക്കെയോ സഹായത്തോടെ സിനിമയിലേക്കും ചുവടു വച്ചു. തട്ടീം മുട്ടിയുമായി ജീവിച്ച പത്തുവർഷത്തെ ദാമ്പത്യം മദ്രാസിൽ തന്നെ അവസാനിപ്പിച്ച് രണ്ടുപേരും പരസ്പരം യാത്ര പറഞ്ഞു. 2012 മാർച്ച് 10ന് കാലിക്കട്ട് സർവകലാശാലക്ക് സമീപത്ത് പാണമ്പ്രയിലെ വളവിൽ വെച്ചാണ് ജഗതിക്ക് അപകടം സംഭവിച്ചത്. ജഗതി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം നടന്നത്.  തിരുവമ്പാടി തമ്പാൻ, ഇടവപ്പാതി, ഗ്രാൻഡ് മാസ്റ്റർ, കിംഗ് ആൻഡ് കമ്മീഷണർ, മാസ്റ്റേഴ്സ്, കൗബോയ്സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത്. ജഗതിയെ ഒഴിവാക്കിയും കഥയിൽ മാറ്റം വരുത്തിയും പലരും പടം പൂർത്തിയാക്കുകയായിരുന്നു. തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനിൽ നിന്നും ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.