ഓണസദ്യ ഉണ്ട് മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാര്‍, മടങ്ങി വരവിനായി പ്രാര്‍ത്ഥിച്ച് ആരാധകര്‍

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍.1500 ഓളം ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന താരമായ ജഗതി കാര്‍ അപകടത്തിന് ശേഷം പിന്നീട് സിനിമയിലേക്ക് തിരികെ എത്തിയിട്ടില്ല. ഇക്കുറി ഓണം ആഘോഷമാക്കിയിരിക്കുകയാണ് അദ്ദഹവും.ജഗതി ഓണം ഉണ്ണുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.ഇലയില്‍ വിളമ്പിയ സദ്യ ഭാര്യ ശോഭയാണ് വാരി കൊടുക്കുന്നത്.സംവിധായകന്‍ വിനോദ് ഗുരുവായൂരാണ് സോഷ്യല്‍ മീഡിയകളില്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ ജഗതിയെ വളരെ സന്തോഷവദനായിട്ടാണ് കാണുന്നത്.ജഗതിക്ക് ഒപ്പം ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ഉണ്ട്.ജഗതിയുടെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥനയോടെ നിരവധി പേര്‍ കമന്റുകളായി രംഗത്തെത്തി.പലരും ആശംസകളും അറിയിച്ചു.ജഗതിച്ചേട്ടനെ മിസ് ചെയ്യുന്നുണ്ടെന്നും വേഗം സിനിമയിലേക്ക് മടങ്ങി എത്തണമെന്നും ആണ് പലരും കമന്റിലൂടെ ആവശ്യപ്പെടുന്നത്.

https://www.facebook.com/vinod.guruvayoor/videos/3142686912453592/?t=1

2012ല്‍ ആണ് ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ ഗുരുതരമായ പരുക്ക് പറ്റുന്നത്.ഒരു വര്‍ഷത്തോളം പൂര്‍ണമായും ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹം.ഇപ്പോഴും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.