ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി സങ്കീര്‍ണം: ഒരു സൈനികന് വീരമൃത്യു

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി സങ്കീര്‍ണമാകുന്നു. കശ്മീര്‍ രജൗരിയില്‍ പാകിസ്ഥാന്‍ വെടിവെപ്പിലാണ് ഒരു ജവാന്‍ കൊല്ലപ്പെട്ടത്. അതേസമയം, അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യവും. ഒന്നിലേറെ സ്ഥലങ്ങളില്‍ ചൈന കടന്നുകയറാന്‍ ശ്രമിച്ചിരുന്നതായാണ് വിവരം.

പാംഗോങ്, റെഗിന്‍ ലാ മേഖലയിലെ കടന്നുകയറ്റമാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ചൈനീസ് കടന്നുകയറ്റ ശക്തമായി പ്രതിരോധിക്കാനാണ് സൈന്യത്തിന് നിര്‍ദ്ദേശമുള്ളത്. പാംഗോങ് തടാകതീരത്ത് നിന്ന് ഇന്ത്യ സേനയെ പിന്‍വലിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ചൈനീസ് കടന്നുകയറ്റം തുടരുനന് സാഹചര്യത്തില്‍ ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.

ഇന്ത്യ-ചൈന അതിര്‍ത്തി പുകയുമ്പോള്‍ ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുകയാണ്. സ്ഥിതിഗതികള്‍ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും വിലയിരുത്തി. ഓഗസ്റ്റ് 30നുണ്ടായ ചൈനീസ് കടന്നുകയറ്റശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. ഇതിനുശേഷം നടന്ന ചര്‍ച്ചയ്ക്കുശേഷവും ചൈന കടന്നുകയറ്റത്തിനു ശ്രമിച്ചുവെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.