പിണറായി വിജയനെ പട്ടിയാക്കി സി.പി എം – പാർട്ടി ചാനൽ

മുഖ്യമന്ത്രി പിണറായി വിജയനെ പട്ടിയാക്കിയത് സി പി എം എന്ന് വെളിപ്പെടുത്ത് ജെയ് ഹിന്ദ് ടി വി. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരാമർശം നടത്തിയതിന്റെ പേരിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരേ കേസെടുത്തതുമായി ബന്ധപ്പെട്ടാണ്‌ നിലപാട്. കെ സുധാകരൻ പട്ടിയേ പോലെ എന്ന് പറഞ്ഞപ്പോൾ കള്ള കേസെടുപ്പിക്കാനും എഫ് ഐ ആർ ഇടുവിക്കാനും പിണറായി വിജയനെ പട്ടിയേ പോലെ എന്നതിനെ പട്ടി എന്നാക്കി പരാതിയിൽ മാറ്റുകയായിരുന്നു എന്നാണ്‌ പാർട്ടി ചാനൽ വിശദീകരിക്കുന്നത്.തൃക്കാക്കര കടന്നു കയറാനായി സി പി എം എന്ത് നിലപാടും സ്വീകരിക്കുന്നു എന്നും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും മുമ്പ് പറഞ്ഞ് തെറികൾ ഇപ്പോഴും നിലനില്ക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു.

കെ സുധാകരനെതിരേ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ പട്ടിയേ പോലെ എന്നാണ്‌ കെ സുധാകരൻ ഉപമിച്ചതിനാണ്‌.എന്നാൽ ആ പ്രയോഗത്തേ പിണറായി വിജയനെ പട്ടി എന്ന് വിളിച്ചു എന്നാക്കി മാറ്റിയാണ്‌ പരാതി സി പി എം നല്കിയത്. അപ്പോൾ കെ സുധാകരനു പട്ടിയേ പോലെ എന്നും സി പി എമ്മിനു പട്ടി എന്നും വിളിക്കാമോ എന്നാണ്‌ ചാനൽ വാർത്തയിലെ ഉള്ളടക്കം.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഉപമയെ വളച്ചൊടിച്ച സിപിഎം തൃക്കാക്കരയിലെ പരാജയം ഭയന്നാണ്‌ എന്നും ആക്ഷേപം ഉയരുന്നു.ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പിണറായി വിജയൻ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയിൽ ഓടിനടക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കണ്ണൂരില്‍ സാധാരണ ഉപയോഗിക്കുന്ന പ്രയോഗമാണതെന്നും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പരാമർശം പിന്‍വലിക്കുന്നു എന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

കെ സുധാകരന്റെ പരാമർശത്തേ സി പി എം തൃക്കാക്കരയിൽ സഹതാപ തരംഗമായി ഉപയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമർശം എന്ന് എല്ലാ വേദിയിലും സി പി എം ഇത് ഉന്നയിച്ചിരുന്നു.എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് നടത്തിയ കുലം കുത്തി, പരനാറി, ബിഷപ്പിനേ നികൃഷ്ട ജീവി എന്നൊക്കെ വിളിച്ചതിൽ ഇതുവരെ ഒരു ഖേദ പ്രകടനം പോലും നടത്തിയിട്ടില്ലെന്ന് യു ഡി എഫ് ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു.മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പിതാവും മരണപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയുമായ മുല്ലപ്പള്ളി ഗോപാലനെ അട്ടംപരതി കോവാലൻ എന്നാണ് പിണറായി വിജയൻ ആക്ഷേപിച്ചത്.ടി പി ചന്ദ്രശേഖരനെ അണികളുടെ കൈകളാല്‍ 51 വെട്ടിൽ കൊല്ലപ്പെടിത്തി മൃതദേഹം പോസ്റ്റ് മോർട്ടം ടേബിളിൽ കിടക്കുന്ന സമയത്താണ്‌ മൃതദേഹത്തെ കുലംകുത്തി എന്ന് പിണറായി വിജയൻ വിളിച്ചത്.ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി എൻ.കെ പ്രേമചന്ദ്രനെ പരനാറി എന്ന് പരസ്യമായി വിളിച്ചു.ഏറ്റവും ഒടുവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പി.ടി തോമസിന്റെ മരണം മൂലം വന്ന ഉപതിരഞ്ഞെടുപ്പിനെ സുവർണ്ണാവസരമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. അതായത് മുഖ്യമന്ത്രി പറയുന്ന പ്രതികാര വാക്കുകൾ ഒന്നും പിൻ വലിക്കുകയോ കേസെടുക്കുകയോ ഖേദം പറയുകയോ ഒന്നും ചെയ്തിട്ടില്ല.

എല്‍ഡിഎഫ് കണ്‍വീനറായിരിക്കെ രമ്യാ ഹരിദാസിനെ ആക്ഷേപിച്ച വിജയരാഘവൻ മാപ്പ് പറഞ്ഞില്ല. ഷാനിമോൾ ഉസ്മാനെ ആക്ഷേപിച്ച മന്ത്രി ജി സുധാകരൻ മാപ്പ് പറഞ്ഞില്ല.തന്ത്രിമാരേ അടിവസ്ത്രം ഇടാതെ വിവാഹ ചടങ്ങിൽ വരുന്നവർ എന്നാക്ഷേപിച്ചതും ജി സുധാകരനായിരുന്നു.സിന്ധു ജോയിയെ അഭിസാരിക എന്ന് വിളിക്കുകയും ലതികാ സുഭാഷിനെ ആക്ഷേപിക്കുകയും ചെയ്ത വി.എസ് അച്യുതാനന്ദന്‍ പോളും ഖേദം പ്രകടിപ്പിച്ചിട്ടില്ല.ക്ഷേത്ര വിശ്വാസികളെ ആക്ഷേപിച്ച ശ്രീമതി പറഞ്ഞില്ല മാപ്പ്. സഹപ്രവർത്തകയെ പീഡിപ്പിച്ച പികെ ശശിയും മാപ്പ് പറഞ്ഞില്ല. ധർമ്മജനെ ജാതീയമായി ആക്ഷേപിച്ച സൈബർ ന്യായീകരണങ്ങൾ പറഞ്ഞില്ല മാപ്പ്. ഈ അവസരങ്ങളിലൊന്നും മാപ്പ് പറയാത്ത സിപിഎം നേതാക്കൾ ഇപ്പോൾ കെ സുധാകരന്‍ എം പി ഖേദം പ്രകടിപ്പിച്ചിട്ടും വൻ വിവാദം ഉണ്ടാക്കുന്നത് ചർച്ചയാകുന്നു.