മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കണ്ണൂര്‍ സ്വദേശി ജനാര്‍ദനനും ക്ഷണം

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കണ്ണൂര്‍ അവേര സ്വദേശി ജനാര്‍ദനനും ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരില്‍ 216മാനായാണ് ജനാര്‍ദ്ദനനെ തെരെഞ്ഞെടുത്തിരിക്കുന്നത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ക്ഷണക്കത്തുമായി എത്തിയത്. ബീഡി തൊഴിലാളിയായ ജനാര്‍ദനന്‍ ബാങ്ക് അക്കൗണ്ടിലെ രണ്ടു ലക്ഷം രൂപയും വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കിയ വാര്‍ത്ത നേരത്തെ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.

ഏറ്റവും ഇഷ്ടമുള്ള നേതാവായ പിണറായി വിജയന്‍ വീണ്ടും അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ജനാര്‍ദ്ദനന്‍ എത്തും. നേരത്തെ ആരോഗ്യ പ്രശനങ്ങള്‍ പറഞ്ഞെങ്കിലും തീരുമാനം മാറ്റി ചടങ്ങില്‍ പങ്കെടുക്കുമെന്നും ജനാര്‍ദനന്‍ പറഞ്ഞു.