ഞാൻ ധരിക്കാറുള്ള ബ്രാ ഇതാണ്, ബ്രായുടെ ചിത്രങ്ങൾ പങ്കിട്ട് ജാസ്മിൻ

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്‌ ജാസ്മിൻ എം. മൂസ. ബിഗ് ബോസിൽ എത്തുമ്പോൾ തന്നെ ജാസ്മിൻ അതുവരെയുള്ള തന്റെ ജീവിതത്തെ ക്കുറിച്ചും സെക്ഷ്വൽ ഐഡന്റിന്റി എന്താണെന്നും വെളിപ്പെടുത്തിയിരുന്നു. താൻ ധരിക്കാറുള്ള ബ്രാ ഏതാണെന്നും അതിനൊരു മാറ്റം വരുത്തിയതിനെ കുറിച്ചുമൊക്കെ വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയാണ് ജാസ്മിൻ. വീഡിയോ കണ്ടവർക്കൊന്നും കാര്യം മനസിലായില്ലെങ്കിലും ജാസ്മിന് വലിയ സ്വീകാര്യതയാണ് പുതിയ വീഡിയോയിലൂടെയും ലഭിച്ചിരിക്കുന്നത്.

‘ഞാൻ ആകെ സ്‌പോർട്‌സ് ബ്രാ മാത്രമാണ് ധരിക്കാറുള്ളത്. എന്നാൽ പുതിയതായി ഇങ്ങനൊരു ബ്രാ ധരിച്ചതോടെ എന്റെ ചിന്തകൾ മാറിയെന്നാണ്’, മുൻപ് ലെസ്ബിയൻ ആണെന്ന് വെളിപ്പെടുത്തിയത് മുതലായിരുന്നു ജാസ്മിൻ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ വിവാഹിതയായി ജീവിച്ചിരുന്നെങ്കിലും ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷമാണ് ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിക്കുന്നത്. ശേഷം മോനിക്ക എന്ന യുവതിയുമായി ലിവിംഗ് റിലേഷനിലായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് ജാസ്മിൻ ബിഗ് ബോസിലേക്കും മത്സരിക്കാനെത്തുന്നത്.

എന്നാൽ ബിഗ് ബോസിന് ശേഷം തന്റെ പങ്കാളിയ്ക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടതായി വന്നുവെന്നും അവളുമായി ബന്ധം പിരിയുകയാണെന്നും ജാസ്മിൻ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബിഗ് ബോസിലെ സുഹൃത്തായ നിമിഷയുടെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമാണ് പിന്നീട് പങ്കുവെച്ചത്. ഇതും വലിയ രീതിയിൽ ചർച്ചയാക്കപ്പെട്ടു. എന്നാൽ നല്ല സുഹൃത്തുക്കളായി കഴിയുകയാണ് ജാസ്മിനും നിമിഷയും.