ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ മേധാവിയും സെക്രട്ടറിയുമായ ജെയ് ഷാ, ഇന്ത്യൻ ക്രികറ്റിനെ ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ അമരത്ത് രാജ്യം ഭരിക്കുന്ന ഇന്ത്യയുടെ ആഭ്യന്തിരം കൈകാര്യം ചെയ്യുന്ന അമിത് ഷായുടെ മകനാണ്‌. അമിത്ഷായുടെ മകന്റെ മുഴുവൻ പേർ ജെയ് അമിത്ഭായ് ഷാ എന്നാണ്‌. ഇന്ത്യൻ ക്രികറ്റ് മാത്രമല്ല ജെയ് ഷാ നിയന്ത്രിക്കുന്നത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് കൂടിയാണ്‌.

ലോകത്തേ ഏറ്റവും ശക്തമായ സ്പോർട്സ് ഓർഗനൈസേഷനും കൂടിയാണ്‌ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുടെ ക്രിക്കറ്റിന്റെ എല്ലാ തലവരയും തീരുമാനിക്കുന്നതും നയിക്കുന്നതും കളിയിലെ അച്ചടക്കം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതും നിയമങ്ങൾ ഉണ്ടാക്കുന്നതും എല്ലാം ജെയ് ഷായുടെ നേതൃത്വത്തിലുള്ള ബിസിസിഐ ആണ്‌.

ഇപ്പോൾ ജയ് ഷാ ലോക കപ്പ് കളിക്കാർക്കൊപ്പം ബാര്‍ബഡോസില്‍ ആണുള്ളത്. ബാര്‍ബഡോസില്‍ നിന്നും ഇന്ത്യൻ കളിക്കാർക്ക് ഇന്ത്യയിലേക്ക് വരാൻ ആകുന്നില്ല. കാരണം ചുഴലികാറ്റും മോശം കാലാവസ്ഥയും മൂലം ബാര്‍ബഡോസില്‍ വിമാനത്താവളം അടച്ചു. എല്ലാ വിമാന സർവീസും നിർത്തി. ഈ സാഹചര്യത്തിൽ കളിക്കാർക്ക് ഒപ്പം ഉള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടൽ ഇപ്പോൾ രാജ്യത്തിന്റെ കൈയ്യടി വാങ്ങുകയാണ്‌.

ബാർബഡോസിൽ ഇന്ത്യയുടെ പ്രത്യേക ആഢംബര വിമാനം ഇറങ്ങും. ഈ വിമാനത്തിൽ ഇന്ത്യൻ കളിക്കാരേ എത്തിക്കും. ഇതിന്റെ പൂർണ്ണ ചിലവുകൾ ബിസിസിഐ വഹിക്കും. ഇതിന്റെ നീക്കങ്ങൾ എല്ലാം നടത്തുന്നതും ബിസിസിഐ സെക്രട്ടറി ജയ് ഷായാണ്‌. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെ ടീമിന്റെ മടക്കയാത്ര വൈകിയത്. ലോക കപ്പ് നേടിയിട്ടും പ്രിയ ടീമിനേയും കാത്ത് 150കോടി ഇന്ത്യക്കാർ ഇരിക്കുകയാണ്‌. ഈ കാത്തിരിപ്പിനു ഇനി ഉടൻ പരിഹാരമാകും. ബുധനാഴ്ച വൈകിട്ട് 7.45 ഓടെ ഇന്ത്യന്‍ സംഘം ന്യൂദല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ ബാര്‍ബഡോസില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി നാട്ടിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. നിലവില്‍ ടീം ഇന്ത്യ ബര്‍ബഡോസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തങ്ങുകയാണ്. കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴയും ലോക്ക്‌ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടാക്കിയത്.ഇതിന് പുറമെ ബാര്‍ബഡോസിലെ വൈദ്യുതിയും കുടിവെള്ള വിതരണവും മുടങ്ങി. തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാം എന്ന് ഇന്ത്യന്‍ സംഘം പ്രതീക്ഷിച്ചുവെങ്കിലും മഴ തുടര്‍ന്നതോടെ വിമാനത്താവളം അടച്ചിരുന്നത് തിരിച്ചടിയായി. ഇപ്പോൾ എല്ലാവരേയും സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ഉടൻ സാധിക്കും എന്നും ജെയ് ഷാ വ്യക്തമാക്കി

ജെയ് ഷാ ക്രികറ്റ് ബോർഡിന്റെ തലപ്പത്ത് വന്നത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. പിതാവ് അമിത് ഷായുടെ അധികാരവും സ്വാധീനവും ഇതിനായി ഉപയോഗിച്ചു എന്ന് വിമർശനം കേട്ടിരുന്നു. എന്നാൽ ഇപ്പോൾ അ വിമർശനത്തിനു എല്ലാം ചുട്ട മറുപടിയാണ്‌ ഇന്ത്യക്ക് ലഭിച്ച ലോക കപ്പും ടീമിനെ അണിയിച്ചൊരുക്കിയ ജെയ് ഷായുടെ നേതൃത്വത്തിലുള്ള ക്രികറ്റ് ബോർഡും. ജയ് ഷാ ഒരു ഇന്ത്യൻ വ്യവസായിയും ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററുമാണ്.2019-ൽ അദ്ദേഹം ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ സിക്രട്ടറിയായി. ഇത്ര ചെറു പ്രായത്തിലും ഇത്ര അധിക കാലവും തലപത്ത് തുടരുന്ന അപൂർവ്വമായ വ്യക്തികളിൽ ഒരാൾ എന്ന ബഹുമതിയും ജെയ് ഷായ്ക്ക് ഉണ്ട്.ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ എന്നതിൽ ഉപരി വൻ വ്യവസായി എന്ന രീതിയിലും ജെയ് ഷാ അറിയപ്പെടുന്നു.

2009 മുതൽ അഹമ്മദാബാദിലെ സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റ് എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായി സേവനമനുഷ്ഠിച്ച ശേഷം, 2013 സെപ്റ്റംബറിൽ ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ ജോയിൻ്റ് സെക്രട്ടറിയായി ചുമതലയേറ്റു.ജോയിൻ്റ് സെക്രട്ടറിയായിരിക്കെ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൻ്റെ ജിസിഎയുടെ നിർമ്മാണത്തിന് അദ്ദേഹം മേൽനോട്ടം വഹിച്ചു, അക്കാലത്ത് ജിസിഎ പ്രസിഡൻ്റായിരുന്ന പിതാവ് അമിത് ഷായ്‌ക്കൊപ്പവും പിതാവിന്റെ കീഴിലും ജെയ് ഷാ ഭരണപരമായ പാഠങ്ങൾ പഠിച്ചു.

മൂന്നാം തവണയാണ് അദ്ദേഹം ഏഷ്യൻ ക്രികറ്റ് കൗൺസിലിന്റെ പ്രസിഡന്റ് പദവിയിൽ ജെയ് ഷാ  നിയോഗിക്കപ്പെട്ടത്.ബാലിയിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് ഷമ്മി സില്‍വയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും ജെയ് ഷായുടെ പേര് അന്ന് നിര്‍ദേശിച്ചത്.2021 ജനുവരിയിലാണ് ജെയ് ഷാ ആദ്യമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിൽ പ്രസിഡന്‍റാവു​ന്നത്. രണ്ട് വര്‍ഷമായിരുന്നു കാലാവധി. 2023ല്‍ ഒരു വര്‍ഷത്തേക്ക് കൂടി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2022-ൽ, ജയ് ഷാ ബിസിസിഐയുടെ റെക്കോർഡ് ബ്രേക്കിംഗ് ഇന്ത്യൻ പ്രീമിയർ ലീഗ് മീഡിയ റൈറ്റ് ഡീൽ നയിച്ചു, അവിടെ ലീഗിൻ്റെ 5 വർഷത്തെ അവകാശം മൊത്തം 48,390 കോടി രൂപയ്ക്ക് വിറ്റു, ഐപിഎല്ലിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കായിക ലീഗാക്കി മാറ്റിയതിനു പിന്നിൽ ജയ്ഷായുടെ പ്രവർത്തനം കൂടിയാണ്‌.ലോകത്ത് ഏറ്റവും മൂല്യമുള്ള കായിക മൽസരം ഫുട്ബോൾ ലീഗാണ് ഒന്നാമത്തേത്. തൊട്ട് പിന്നിൽ ആണ്‌ 48390 കോടി മൂല്യം കണക്കാക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രികറ്റ് മൽസരം.

2019 ഡിസംബറിൽ, ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ ഭാവി CEC മീറ്റിംഗുകളുടെ പ്രതിനിധിയായി ബിസിസിഐ ഷായെ തിരഞ്ഞെടുത്തു.ഏപ്രിലിൽ, ജയ് ഷായെ ഐസിസി ബോർഡ് മെമ്പർ പ്രതിനിധിയായും നിയമിച്ചു, 2022 നവംബറിൽ, ബോർഡ് മീറ്റിംഗിൽ ഐസിസിയുടെ എല്ലാ ശക്തമായ ഫിനാൻസ് ആൻഡ് കൊമേഴ്‌സ്യൽ അഫയേഴ്‌സ് (എഫ്&സിഎ) കമ്മിറ്റിയുടെ തലവനായി ഷാ തിരഞ്ഞെടുക്കപ്പെട്ടു.2015 ഫെബ്രുവരിയിൽ ഷാ തൻ്റെ കോളേജ് കാമുകി റിഷിത പട്ടേലിനെ യാണ്‌ ജെയ് ഷാ വിവാഹം കഴിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്‌ ജെയ് ഷാ.

നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും ജെയ് ഷായേ പിന്തുടർന്നിരുന്നു.നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായതിന് ശേഷം ഷായുടെ കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വർദ്ധിച്ചുവെന്ന് കേന്ദ്ര സർക്കാർ വിരുദ്ധ മാധ്യമം ആയ വയർ റിപോർട്ട് ചെയ്തിരുന്നു.2017 ഒക്ടോബറിലെ ഒരു ലേഖനത്തിൽ ആയിരുന്നു ഇത്തരം ഒരു വാർത്ത വന്നത്.റിപ്പോർട്ട് ചെയ്ത ദി വയറിൻ്റെ എഡിറ്റർമാർക്കെതിരെ ഷാ ക്രിമിനൽ മാനനഷ്ട കേസും ₹100 കോടിയുടെ സിവിൽ വ്യവഹാരവും ഫയൽ ചെയ്തു.. ഈ കേസ് ഇപ്പോൾ ദി വയറിനെതിരേ ഗുരുതരമായി നടക്കുകയാണ്‌. 2018-ൽ ജെയ് ഷായുടെ ബിസിനസ്സുകളെ മോദിയുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് തടഞ്ഞുകൊണ്ട് ദി വയറിനെതിരെ വിധിയും വന്നിരുന്നു.2019 ഓഗസ്റ്റിൽ, ക്രിമിനൽ മാനനഷ്ടക്കേസിനെതിരായ അപ്പീൽ ദി വയർ പിൻവലിക്കുകയും വിചാരണ നേരിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ ജെയ് ഷായേയും എം എ യൂസഫലിയേയും ബന്ധപ്പെടുത്തി കേരളത്തിലെ ഒരു ഓൺലൈൻ മാധ്യമം മലയാളത്തിൽ ഒരു വാർത്ത പുറത്ത് വിട്ടിരുന്നു. നോട്ട് നിരോധനത്തിന്റെ മറവിൽ 8000 കോടി രൂപ അമിത് ഷായുടെ കമൻ ജെയ് ഷായുടെ കമ്പിനി ഉണ്ടാക്കി എന്നും ആയിരുന്നു ആരോപണം. കള്ളപണം കൈകാര്യം ചെയ്യാൻ എം എ യൂസഫലിയെ ബന്ധപ്പെടുത്തിയും ആരോപണം ഉന്നയിച്ചു.

നോട്ട് നിരോധനത്തിന്റെ അടുത്ത ദിവസം ജെ ഷായുടെ അക്കൗണ്ടിൽ ഈ പണം വന്നു എന്നായിരുന്നു ഓൻലൈൻ ചാനൽ വാർത്ത. പ്രധാനമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കൂട്ടു നിന്നും എന്ന് വീഡിയോയിൽ പറഞ്ഞിരുന്നു.എന്നാൽ ഇത്തരത്തിൽ ഒരു സംഭവം പിന്നീട് നിയമ നടപടിയിൽ തെളിയിക്കാൻ മലയാള ഓൺലൈൻ ചാനലുകാരനു സാധിച്ചില്ല. തുടർന്ന് ലക്നൗ കോടതി അറസ്റ്റ് വാറണ്ട് ഓൻലൈൻ ചാനലുകാരനെതിരെ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ഗൗരവമായി ലക്നൗ കോടതിയിൽ നടന്നു വരികയാണ്‌.

എന്തായാലും ജെയ് ഷാ നേതൃത്വം നല്കുന്ന ഇന്ത്യൻ ക്രികറ്റ് ഭരണ നേതൃത്വം ഇപ്പോൾ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്‌. ലോകത്തേ ഏറ്റവും സമ്പന്നമായ കളിയാക്കി ഇന്ത്യൻ ക്രികറ്റിനെ മാറ്റി എന്ന് മാത്രമല്ല ലോക കപ്പും കൊണ്ടുവന്നിരിക്കുന്നു.

17 വര്‍ഷത്തെ ടി-20 കിരീട വര്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ജെയ് ഷാ ഇന്ത്യൻ ടീമിനു ഒപ്പം നിന്ന് രചിച്ചത്.എന്നാൽ നേതൃത്വത്തിൽ ജെയ് ഷാ കരുത്താർജിച്ചപ്പോൾ കോച്ച് രാഹുൽ ദ്രാവിഡ് പണി നിർത്തി പോയിരിക്കുകയാണ്‌,ഇതോടെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറുകയാണെന്നത് ആരാധകരെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. കോച്ചിങ് സ്ഥാനത്ത് തുടരാന്‍ ബി.സി.സി.ഐ ദ്രാവിഡിനെ സമീപിച്ചെങ്കിലും ദ്രാവിഡ് പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ ദ്രാവിഡ് പിന്‍മാറിയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ജെയ്ഷാ.അദ്ദേഹം ഇനി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്, ഞങ്ങള്‍ അത് ബഹുമാനിക്കുന്നു, അദ്ദേഹത്തെ ഞങ്ങള്‍ സമ്മര്‍ദത്തിലാക്കിയിട്ടില്ല. കഴിഞ്ഞ അഞ്ചര വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്.

മൂന്ന് വര്‍ഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി, പിന്നീട് രണ്ടര വര്‍ഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി. ടീമിന്റെ വിജയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെപോലെ തന്നെ അദ്ദേഹവും നിര്‍ണായകമായിരുന്നു. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ച മുഖ്യ പരിശീലകന്‍ എന്ന നിലയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് ഇപ്പോള്‍ ചെയ്തിരിക്കുന്നു,’ ജെയ് ഷാ പറഞ്ഞു.നിലവില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഗൗതം ഗംഭീറും ഡബ്ലിയു.വി. രാമനുമാണ്. എന്നിരുന്നാലും ഗൗതം ഗംഭീറിനാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ സാധ്യത കൂടുതലെന്ന് ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളും പറയുന്നത്.ഈ ക്കാര്യത്തിൽ ജെയ് ഷായുടെ നിലപാട് എല്ലാവരും ഉറ്റു നോക്കുകയാണ്‌.2024 ടി-20 ലോകകപ്പിന്‍ന്റെ അവസാനത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.