പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് മമത പറഞ്ഞതില്‍ ഗൂഢാലോചനയെന്ന് ജെഡിയു

ന്യൂഡല്‍ഹി. ഇന്‍ഡിയ സഖ്യത്തിന്റെ നേതൃസ്ഥാനം തട്ടിയെടുക്കനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ജനതാദള്‍ യുണൈറ്റഡ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്‍ഡിയ സഖ്യത്തിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന മമത ബാനര്‍ജിയുടെ ആഭിപ്രായത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞു.

ഡിസംബര്‍ 19ന് നടന്ന യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ടത്. എന്നാല്‍ മുബൈയില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ലാതെ സഖ്യം ഒന്നിച്ച് പ്രവര്‍ത്തിക്കും എന്നായിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ വെറുതെ നീട്ടിക്കൊണ്ട് പോകുകയാണെന്നും.

ബിജെപിക്കെതിരെ പോരാടാന്‍ ഇന്‍ഡിയ സഖ്യത്തിന്റെ തീരുമാനങ്ങള്‍ മതിയാകില്ലെന്നും ജെഡിയു കുറ്റപ്പെടുത്തുന്നു. എത്രയും വേഗത്തില്‍ സീറ്റ് വിഭജനം വേണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ നീട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ത്യാഗി വ്യക്തമാക്കി.