ലോക്ക്ഡൗണിന് ശേഷം സെറ്റില്‍ എത്തിയപ്പോള്‍ ലാലേട്ടന് അല്‍പം തടി വെച്ചിരുന്നു, ജീത്തു ജോസഫ് പറയുന്നു

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2. ദൃശ്യം ആദ്യ ഭാഗത്തിലെ അഭിനേതാക്കള്‍ എല്ലാവരും തന്നെയാണ് രണ്ടാം ഭാഗത്തിലുമുള്ളത്. ജനുവരി ഒന്നിന് ടീസര്‍ പുറത്ത് എത്തുന്നതും കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ഇപ്പോള്‍ ചിത്രത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

മോഹന്‍ലാലിനൊപ്പമുള്ള രസകരമായ ദൃശ്യം 2 പിന്നാമ്പുറ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്. ലോക്ക് ഡൗണ്‍ കഴിഞ്ഞ് ലാല്‍ ആദ്യമായി അഭിനയിക്കാന്‍ എത്തിയത് ദൃശ്യം 2ല്‍ ആയിരുന്നു. വീട്ടിലിരുന്ന് അദ്ദേഹത്തിന് അല്‍പം തടി കൂടിയതിനാല്‍ തനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു എന്നാണ് ജിത്തു ജോസഫ് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്

‘ലാലേട്ടന്‍ വെയ്റ്റ് കുറച്ചതു തന്നെ അതിനായിരുന്നു. ലോക്ക്ഡൗണില്‍ ഇരുന്ന് വണ്ണം വെച്ചപ്പോള്‍ എനിക്ക് ഭയങ്കര ഉത്കണ്ഠയുണ്ടായിരുന്നു. അത് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, ടെന്‍ഷന്‍ അടിക്കണ്ട ഞാന്‍ ജോര്‍ജ് കുട്ടിയായി വന്നോളാമെന്ന്. പത്തിരുപത് ദിവസം കഷ്ടപ്പെട്ട് സ്‌ട്രെയിന്‍ എടുത്താണ് ഇങ്ങനെയായത്, ഷൂട്ടിങ് തീരും വരെയും അത് പിന്തുടര്‍ന്നു. അത്രയും ശ്രമിച്ചാണ് അദ്ദേഹം ആ കഥാപാത്രത്തിലേക്ക് വന്നത്.’ ജിത്തു ജോസഫ് പറഞ്ഞു. ‘