എന്ത് ധരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും,ഞരമ്പന്മാര്‍ക്ക് ജീവയുടെ ഭാര്യ അപര്‍ണയുടെ മറുപടി

പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആങ്ങള കളിയുമായി പലരും രംഗത്ത് എത്താറുണ്ട്.നടിമാരോ മറ്റ് സെലിബ്രിറ്റികളോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് കീഴെ ഉപദേശവുമായി ഈ സദാചാര ആങ്ങളമാര്‍ സജീവമാണ്.ഇത്തരത്തില്‍ ഉപദേശവുമായി എത്തുന്നവര്‍ക്ക് പലപ്പോഴും നടിമാര്‍ ചുട്ട മറുപടിയും നല്‍കാറുണ്ട്.ഇപ്പോള്‍ ഒടുവില്‍ സദാചാര ആങ്ങളമാര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത് അവതരാകന്‍ ജീവയുടെ ഭാര്യ അപര്‍ണയാണ്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അപര്‍ണയുടെ കുറിപ്പ്.എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പന്‍മാരുടെയും ശ്രദ്ധക്ക്,എന്റെ ഫോട്ടോസില്‍ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിങ്ങ് നടത്തിയോ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല.അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്.എന്ത് ധരിക്കണമെന്ന് എന്നുള്ളത് ഞാന്‍ തീരുമാനിക്കും.അത് ആത്മവിശ്വാസത്തോടെ ധരിക്കുകയും ചെയ്യും.കഉഏഅഎ ധക ഉീി’ േഏശ്‌ല അ എ**സപ ഓര്‍ക്കുക..!എല്ലാ ഞരമ്പന്‍മാരായ പുരുഷന്മാരോടും’പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ.നിങ്ങള്‍ അത്രക്ക് വലിയ തോല്‍വികളാണ്.നിങ്ങളെ പോലെയുള്ള മാനസിക രോഗികള്‍ നന്നാവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം.-അപര്‍ണ കുറിച്ചു.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയര്‍ ആരംഭിക്കുന്നത്.പിന്നീട് സരി?ഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി.സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ.സൂര്യ മ്യൂസിക്കില്‍ കോ ആങ്കര്‍ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപര്‍ണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവാണ് അപര്‍ണ.ജീവയും ഭാര്യ അപര്‍ണ്ണയും വയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും.ഇരുവരുടെതും പ്രണയവിവാഹമാണ്.സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്നതാണ് അപര്‍ണ്ണ.ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.ഇപ്പോളിരുവരും പങ്കെടുത്ത അഭിമുഖമാണ് വൈറലാകുന്നത്.ജീവ ചേട്ടനെ ഇഷ്ടമാണെന്നും ആങ്കറിംഗ് ചെയ്യാന്‍ വലിയ താല്‍പര്യമുണ്ട് എന്നൊക്കെ പറഞ്ഞ് മെസേജുകള്‍ വരാറുണ്ട് എന്ന് ജീവ പറഞ്ഞിരുന്നു.