അൽ അഖ്സ പള്ളിയിൽ സംഘർഷം തുടരുന്നു

ജറുസേലം: കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇന്നും സംഘർഷം ഉണ്ടായി . ഇസ്രായേലി സൈനികരും പലസ്തീനികളും തമ്മിൽ ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായി.

31 പലസ്തീനികൾക്കും ചില പോലീസുകാർക്കും പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സംഘർഷത്തിൽ 150 പലസ്തീനികൾക്ക് പരിക്കേറ്റിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തിയിരുന്നു. അൽഅഖ്‌സ പള്ളിയുടെ ഉടമസ്ഥത ആർക്കെന്ന കാര്യത്തിൽ ഇസ്രയേലും പലസ്തീനും തമ്മിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം നിലനിൽക്കുകയാണ്.