നിലപാടുകള്‍ പറയാനുള്ളതാണ്,പറയുന്ന നിലപാടുകള്‍ പ്രവര്‍ത്തിച്ച് കാണിക്കാനുള്ളതാണ്, പാര്‍വതിയെ പിന്തുണച്ച് ജോമോള്‍ ജോസഫ്

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും പുറത്ത് പോയ നടിയെ മരിച്ചവരുമായി താരതമ്യം ചെയ്ത സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു.താന്‍ അമ്മയില്‍ നിന്നും രാജി വെക്കുന്നു എന്നും പാര്‍വതി അറിയിച്ചു.അമ്മ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ലെന്നും ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്റ്റര്‍ ബാബു കരുതുന്നുണ്ടാവും.പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളതെന്നും പാര്‍വതി പറഞ്ഞിരുന്നു.ഇപ്പോള്‍ പാര്‍വതിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്.നിലപാടുകള്‍ പറയാനുള്ളതാണ്,പറയുന്ന നിലപാടുകള്‍ പ്രവര്‍ത്തിച്ച് കാണിക്കാനുള്ളതാണ്..വിയോജിപ്പുകള്‍ വിളിച്ച് പറയാനുള്ളതാണ്.യോജിക്കാന്‍ പറ്റാത്തിടത്തുനിന്നും ഉറങ്ങി പോരാനുമാകണം.-ജോമോള്‍ കുറിച്ചു.

ജോമോളുടെ കുറിപ്പ്,നിലപാടുകള്‍ പറയാനുള്ളതാണ്,പറയുന്ന നിലപാടുകള്‍ പ്രവര്‍ത്തിച്ച് കാണിക്കാനുള്ളതാണ്..വിയോജിപ്പുകള്‍ വിളിച്ച് പറയാനുള്ളതാണ്.യോജിക്കാന്‍ പറ്റാത്തിടത്തുനിന്നും ഉറങ്ങി പോരാനുമാകണം.താരസംഘടനയായ AMMA യില്‍ നിന്നും രാജിവെച്ച് ഇറങ്ങിപോന്ന Parvathy Thiruvothu ന് അഭിവാദ്യങ്ങള്‍..അനീതികള്‍ക്കും,തോന്നിയവാസങ്ങള്‍ക്കും,ശുദ്ധ തെമ്മാടിത്തരങ്ങള്‍ക്കും നേരേ ഉയരുന്ന കൈകളും,ഉയര്‍ത്തുന്ന ചോദ്യങ്ങളും തന്നെയാണ് ഈ സമൂഹത്തിലെ തിരുത്തലുകള്‍ക്ക് തുണയായി മാറുന്നത്.