ട്രെയിന്‍ ബര്‍ത്തിലെ ഉറക്കം പോലെയല്ല കിടക്കയില്‍ കിടക്കുന്ന സുഖം, അതൊന്നു വേറെ തന്നെയാണ്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ റിലീസുകൾ പ്രതിസന്ധിയിലായിരുന്നു. അതോടെ ചില സിനിമകൾ ഓൺലൈനനിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചില സ്ഥലങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്ന് വന്നിരുന്നു. ഈ വിവാദത്തിൽ അഭിപ്രായം അറിയിച്ച്‌ സംവിധായകന്‍ ജൂഡ് ആന്റണി രം​ഗത്തെത്തി.

ഒരു നിര്‍മാതാവ് താന്‍ മുടക്കിയ പണം തിരികെ കിട്ടാന്‍ സാധ്യമായ, മാന്യമായ എല്ലാ വഴികളും നോക്കണമെന്ന ജൂഡ് പറയുന്നത്. അതേ സമയം തന്നെ തിയേറ്റുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സിനിമകള്‍ കാണുന്നതില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കുമെന്നും ജൂഡ് പറയുന്നു. സിനിമ ഒരു വിസ്മയമാണ്. അത് അനുഭവിച്ചു തന്നെയറിയണമെന്നും ജൂഡ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

ഒരു നിര്‍മാതാവ് താന്‍ മുടക്കിയ പണം തിരികെ കിട്ടാന്‍ സാധ്യമായ ,മാന്യമായ എല്ലാ വഴികളും നോക്കണം എന്നാണ് എന്റെ അഭിപ്രായം. പക്ഷെ OTT പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുക എന്ന തീരുമാനം വലിയ മുതല്‍ മുടക്കുള്ള സിനിമകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. സിനിമ ഒരു വിസ്മയമാണ്. അത് അനുഭവിച്ചു തന്നെയറിയണം . ട്രെയിനിലെ ബെര്‍ത്തില്‍ കിടന്നാലും ഉറങ്ങാം, പക്ഷെ ഒരു കിടക്കയില്‍ ഒരു ഫാനിന്റെ കീഴെ കിടക്കുന്ന സുഖം അതൊന്നു വേറെ തന്നെ. എങ്കിലും OTT വഴി റിലീസുകള്‍ കൂടുതല്‍ പ്രതീക്ഷിക്കാം . സിനിമ ജയിക്കട്ടെ .