കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു, ജൂഹി ചൗള പറയുന്നു

ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ ബോളിവുഡ് താരമാണ് ജൂഹി ചൗള. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം വൈറല്‍ ആയിരുന്നു. ജൂഹി ചൗളയുടെ നായികാ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ ഒക്കെ നായികയായിട്ടുള്ള നടിയാണ് ജൂഹി ചൗള. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ജൂഹി ചൗള പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. തനിക്ക് മുന്‍പ് കുട്ടികളെ തീരെ ഇഷ്ടമല്ലായിരുന്നുവെന്നാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്.

ജൂഹി ചൗളയുടെവാക്കുകള്‍, ഹം ഹേ രഹി പ്യാര്‍ കേ തുടങ്ങിയ സിനിമകള്‍ ചെയ്‌തെങ്കിലും കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്. പക്ഷേ ഞാന്‍ ഒരു അമ്മയായതിന് ശേഷം കുട്ടികളെ മറ്റൊരു രീതിയില്‍ നോക്കികാണാന്‍ തുടങ്ങി. അത് എന്നില്‍ മാറ്റമുണ്ടാക്കിയെന്നും അഭിമുഖത്തില്‍ ജൂഹി ചൗള തുറന്നുപറഞ്ഞു. ജാന്‍വി, അര്‍ജുന്‍ എന്നിങ്ങനെയാണ് ജൂഹി ചൗളയുടെ മക്കളുടെ പേര്. 1995ല്‍ ജയ് മേഹ്തയാണ് ജൂഹിയെ വിവാഹം കഴിച്ചത്. തന്റെ സിനിമകള്‍ കാണുന്നതില്‍ മക്കള്‍ക്ക് അത്ര താല്‍പര്യമുണ്ടാവാറില്ല. റൊമാന്റിക്ക് ചിത്രങ്ങളില്‍ അമ്മയെ കാണുമ്പോള്‍ വിചിത്രമായി തോന്നുമെന്നാണ് അവരുടെ അഭിപ്രായം.

പെര്‍ഫെക്ട് പേരന്റ് എന്നൊന്ന് ഇല്ല. ചെറുപ്പത്തില്‍ തന്റെ മാതാപിതാക്കളും ജോലിക്കാരായിരുന്നു. എന്റെ ഭാഗത്തുനിന്നും എന്റെ ചിത്രീകരണമെല്ലാം മുംബൈ കേന്ദ്രീകരിച്ചാക്കാന്‍ ശ്രമിക്കാറുണ്ട്. ഇനി പുറത്തുപോവുകയാണെങ്കിലും കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. മിക്കപ്പോഴും അമ്മായിഅമ്മയോ നാത്തൂനോ ഉണ്ടാകും. മുംബൈ വിട്ട് പോയാല്‍ തന്നെ പത്ത് ദിവസത്തില്‍ കൂടുതല്‍ തനിക്ക് നില്‍ക്കാന്‍ സാധിക്കാറില്ല.