പാലായിലെ ഹോസ്റ്റലിൽ മുസ്ലീം പെൺകുട്ടികൾക്ക് അഡ്മിഷനില്ല, കുറിപ്പ് ശ്രദ്ധേയം

കിടക്കാനിടം കൊടുത്തപ്പോൾ പ്രാർഥനാ മുറി വേണം. പ്രാർഥിക്കാൻ സ്ഥലം നല്കിയപ്പോൾ ആ സ്ഥലം പോരാ. സ്വന്തമായി നല്ല പ്രൈവസിയുള്ള ഒരു മുറി തന്നെ ഞങ്ങൾക്ക് മാത്രമായി വേണം. എന്നാൽ ഇനി മുതൽ ഇങ്ങിനെ ഉള്ളവർക്ക് ഇവിടെ അഡ്മിഷനും കൊടുക്കുന്നില്ലെന്ന് കന്യാസ്ത്രീകൾ. പറഞ്ഞ് വരുന്നത് പാലായിലെ കന്യാസ്ത്രീകൾ നടത്തുന്ന പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും മുസ്ളീം പെൺകുട്ടികളേ ഒഴിവാക്കിയത് എന്തിനെന്നും എന്തുകൊണ്ട് അഡ്മിഷൻ ഇപ്പോൾ ഇവർക്ക് നല്കുന്നില്ലെന്നും വ്യക്തമാക്കാനാണ്‌.ആദ്യം അഡ്മിഷൻ നല്കിയ മുസ്ളീം പെൺകുട്ടികൾ നിസ്കരിക്കാൻ മുറി ചോദിച്ചപ്പോൾ കന്യാസ്ത്രീകൾ അവർ പ്രാർഥിക്കുന്ന ചാപ്പൽ ( കന്യാസ്ത്രീ മഠങ്ങളിൽ വിശുദ്ധബലിയും, പ്രാർഥനയും നടത്തുന്ന പ്രത്യേക സ്ഥലം ) തന്നെ അവർക്ക് നല്കാൻ തയ്യാറായി.

ഞങ്ങൾ പ്രാർഥിക്കുന്ന ചാപ്പലിൽ നിങ്ങൾക്കും എത്തി നിസ്കരിക്കാം എന്ന് പറഞ്ഞിട്ടും അത് പോരാ എന്നും സ്വന്തമായ പ്രാർഥനാ സങ്കേതം തരണമെന്നും ആയി. മുസ്ലിം പെൺകുട്ടികൾ അവർക്ക് നിസ്‌ക്കരിക്കാൻ പ്രത്യേക മുറി കൊടുക്കണം എന്ന് ആവശ്യപ്പെട്ടു ബഹളം ഉണ്ടാക്കി.കുറച്ചു ദിവസങ്ങൾക്ക് ശേഷം രണ്ട് വണ്ടിക്ക് ആൾക്കാർ മഠത്തിൽ വന്നു വലിയ ബഹളം ഉണ്ടാക്കി അതും കന്യാസ്ത്രീകളുടെ മഠത്തിലും ഹോസ്റ്റലിലും. ഇതോടെ കന്യാസ്ത്രീകൾ ഒന്ന് മനസിൽ കുറിച്ചു, ഒരു സൗകര്യം ചെയ്തു നല്കിയതിന്റെ പേരിലല്ലേ ഈ ഡിമാന്റും ആവശ്യവും…ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ജസ്റ്റിൻ ജോസഫിന്റെ കുറിപ്പിങ്ങനെ

ഓഹരി വിപണി ഗ്രൂപ്പിൽ വെച്ച് പരിചയപ്പെട്ട അടുത്ത സുഹൃത്തായ ജിനു തോമസ് ദുബായിൽ ഉള്ള അദ്ദേഹത്തിന്റെ സുഹൃത്തും മുസ്ലിം സമുദായക്കാരനുമായ ഒരാളുടെ മോൾക്ക് പാലായിലെ സിസ്റ്റേഴ്സിന്റെ ഏതെങ്കിലും ഹോസ്റ്റലിൽ അഡ്മിഷൻ വാങ്ങി കൊടുക്കാമോ എന്ന് ചോദിച്ചു ഏകദേശം മൂന്ന് വർഷം മുൻപ് വിളിച്ചിരുന്നു.നമ്മളൊക്കെ ചർച്ച ചെയ്യുന്ന ഇസ്ളാമിസ്റ്റുകളെ പോലെ അലവലാതി ഒന്നും അല്ല മാന്യനായ മനുഷ്യനാണ്, നേരിട്ട് പരിചയം ഉണ്ട് എന്നും പറഞ്ഞിരുന്നു. ജിനു നമ്പർ കൊടുത്തത് അനുസരിച്ചു അദ്ദേഹം വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.

എൻട്രൻസ് കോച്ചിങ്ങിന് വേണ്ടി പാലായിലെ ബ്രില്യന്റിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. ദുബായിൽ ജനിച്ചു വളർന്ന കുട്ടിയായത് കൊണ്ട് നാട്ടിലേക്ക് വിടുമ്പോൾ സിസ്റ്റേഴ്സിന്റെ ഹോസ്റ്റലിൽ നിർത്താൻ മാത്രമേ അദ്ദേഹത്തിന് താല്പര്യമുള്ളു.പാലാ രൂപതയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തുള്ള ഒരു അച്ചനോട് വളരെ അടുപ്പം ഉള്ളത് കൊണ്ടും, അച്ചന്റെ സഹോദരിമാർ സിസ്റ്റേഴ്സ് ആയത് കൊണ്ടും എവിടെ എങ്കിലും അഡ്മിഷൻ മേടിച്ചെടുക്കാം എന്ന് ഉറപ്പ് ഉണ്ടെങ്കിലും ശ്രമിച്ചു നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ എങ്ങനെ എങ്കിലും അഡ്മിഷൻ മേടിച്ചു തരണം മകളെ നാട്ടിലേക്ക് വിട്ടിട്ട് സമാധാനത്തോടെ ഇവിടെ കഴിയണ്ടേ എന്നാണ് പറഞ്ഞത്.

അച്ചനെ വിളിച്ചു അന്വേഷിച്ചപ്പോൾ പാലായിലെ സിസ്റ്റേഴ്സിന്റെ ഹോസ്റ്റലിൽ മുസ്ലിം കുട്ടികളെ എടുക്കില്ല എന്നാണ് പറഞ്ഞത്. അച്ചാ എനിക്ക് വളരെ അടുപ്പമുള്ള ഒരാൾ വഴി എത്തിയതാണ്, എന്തെങ്കിലും വഴിയുണ്ടെങ്കിൽ അഡ്മിഷൻ വാങ്ങി തരണമെന്ന് പറഞ്ഞപ്പോൾ ശ്രമിച്ചു നോക്കട്ടെ എന്ന് പറഞ്ഞെങ്കിലും സിസ്റ്റേഴ്സ് അഡ്മിഷൻ തന്നില്ല. അഡ്മിഷൻ കിട്ടിയില്ല എന്ന് പറഞ്ഞതിന്റെ കൂടെ അതിന്റെ കാരണവും അദ്ദേഹത്തെയും ജിനുവിനെയും വിളിച്ചു അറിയിക്കുകയും ചെയ്തിരുന്നു.

പാലായിലും പരിസര പ്രദേശങ്ങളിൽ നിന്ന് കുടിയേറി മലബാറിലേക്കും ഹൈറേഞ്ചിലേക്കും പോയിരുന്നവർ മക്കളെ കോളേജിൽ വിടാൻ സൗകര്യങ്ങൾ കുറവായത് കൊണ്ട് നാട്ടിലേക്ക് വിടുമായിരുന്നു. അങ്ങനെ വരുന്ന കുട്ടികളെ താമസിപ്പിക്കാൻ മഠത്തിന്റെ കോമ്പൗണ്ടിൽ മഠത്തിനോട് ചേർന്നാണ് ഹോസ്റ്റലുകൾ നടത്തിയിരുന്നത്. മലബാറിലും ഹൈറേഞ്ചിലും ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയപ്പോൾ നാട്ടിലേക്ക് പഠിക്കാൻ വിടേണ്ട ആവശ്യം ഇല്ലാതായപ്പോളാണ് ബ്രില്യന്റിൽ പഠിക്കാൻ വരുന്ന കുട്ടികൾക്ക് അഡ്മിഷൻ കൊടുത്ത് തുടങ്ങിയത്.

ജാതിമത വ്യത്യാസം ഇല്ലാതെ അഡ്മിഷൻ കൊടുത്തിരുന്നെങ്കിലും ഒരിടക്ക് വന്ന കുറച്ചു മുസ്ലിം പെൺകുട്ടികൾ അവർക്ക് നിസ്‌ക്കരിക്കാൻ പ്രത്യേക മുറി കൊടുക്കണം എന്ന് ആവശ്യപ്പെട്ടു ബഹളം ഉണ്ടാക്കി. പ്രാർത്ഥിക്കണം എന്നുണ്ടെങ്കിൽ സിസ്റ്റേഴ്സ് പ്രാർത്ഥിക്കുന്ന ചാപ്പലിൽ ഇരുന്ന് പ്രാർത്ഥിച്ചോളൂ എന്ന് പറഞ്ഞപ്പോൾ അവർക്ക് അത് പോരാ, പ്രത്യേക മുറി വേണം. കുറച്ചു ദിവസങ്ങൾക്ക് ശേഷം രണ്ട് വണ്ടിക്ക് ആൾക്കാർ മഠത്തിൽ വന്നു വലിയ ബഹളം ഉണ്ടാക്കിയതോടെ മുസ്ലിം കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം കൊടുക്കുന്ന പരിപാടി സിസ്റ്റേഴ്സ് അവസാനിപ്പിച്ചു.