ഓരോ വർഷം കഴിയും തോറും ചെറുപ്പമായി വരുന്ന റീമി ഡാർലിങിന് ജന്മദിനാശംസകൾ നേർന്ന് ജ്യോത്സന

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി റിമി മാറി.. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങൾ ഒക്കെ റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആരാധകർ താരത്തിനൊപ്പമുണ്ടായിരുന്നു. റിമി ടോമിയുടെ മുപ്പത്തിയെട്ടാം ജന്മദിനമായ ഇന്ന് നിരവധി പേരാണ് ആശംസകൾ അറിയിച്ച്‌ രംഗത്തെത്തിയിരിയ്ക്കുന്നത്.

കാലം എത്ര ആയിന്നറിയുമോ. നമ്മൾ ഈ പരിപാടി തുടങ്ങിയിട്ട് അല്ലെ. ഒരുപാട് പ്രെഷ്യസ് മെമ്മറീസ് ഉണ്ട് നമുക്കിടയിൽ. ഓരോ വർഷം കഴിയും തോറും ചെറുപ്പമായി വരുന്ന റീമി ഡാർലിങ്. സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ. നിരവധി വർഷങ്ങളുടെ സൗഹൃദത്തിനും സംഗീതത്തിനും ആശംസകൾ എന്നാണ് ജ്യോത്സന കുറിച്ചത്

റിമിയുടെ നാത്തൂനും നടിയുമായ മുക്തയും പ്രിയപ്പെട്ട ചേച്ചിക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുകയുണ്ടായി. റിമിയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോയ്ക്ക് മീശമാധവൻ സിനിമയിൽ റിമി പാടിയ ഗാനം പശ്ചാത്തലമാക്കിയ വീഡിയോ ആണ് മുക്ത പങ്കിട്ടത്. ഞങ്ങൾ പാടാൻ തുടങ്ങിയ കാലം മുതൽ എനിക്കറിയാവുന്നതാണ് ഈ പെൺകുട്ടിയെ, എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കട്ടെ എന്ന ആശംസയാണ് രഞ്ജിനി നൽകിയത്.