പി ജയരാജനെ ഉടൻ അറസ്റ്റ് ചെയ്യണം, കൊലകേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചു

യുവമോർച്ചക്കാരേ മോർച്ചറിയിൽ അയക്കും എന്ന് പ്രസംഗിച്ച പി ജയരാജനെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് രാഷ്ട്രീയ നിരീക്ഷകൻ ആയ കെ എം ഷാജഹാൻ.അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് വധകേസുകളിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയാണ്‌ പി ജയരാജൻ. ഇത്തരം കൊലവിളി പ്രസംഗത്തിലൂടെ ജയരാജൻ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നും കെ എം ഷാജഹാൻ പറഞ്ഞു. മാത്രമല്ല ഗാന്ധിജിയുടെ ജീവിതം അടങ്ങിയ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്ത് ഇരുന്നാണ്‌ കൊലവിളി. അതിനാൽ തന്നെ ആ സ്ഥാനത്ത് നിന്നും നീക്കണം എന്നും ആവശ്യപ്പെട്ടു

കെ എം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഗാന്ധിജി അഹിംസയുടെ പ്രചാരകനായിരുന്നു. ഖാദിയുടെ പ്രചാരകനും ഗാന്ധിജി ആയിരുന്നു. ഈ നേതാവ് ഗാന്ധിജിയെ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്.
ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് ഇരുന്നു കൊണ്ട് കൊലവിളി പ്രസംഗം നടത്തിയ ഈ നേതാവിനെ ഉടനടി ആ സ്ഥാനത്തു നിന്ന് നീക്കണം.
ഷുക്കൂർ, കതിരൂർ മനോജ്‌ വധ കേസുകളിൽ ജാമ്യത്തിൽ കഴിയുന്ന അവസരത്തിൽ, കൊലവിളി പ്രസംഗത്തിലൂടെ ജാമ്യം വ്യവസ്ഥ ലംഘിച്ച ഈ നേതാവിനെ ഉടനെ അറസ്റ്റ് ചെയ്യണം.