വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വീഴ്ചയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം. വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊതുമുതല്‍ നശിപ്പിച്ച വ്യക്തിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് പ്രതിയെ രക്ഷിക്കുവനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എലത്തൂരില്‍ ട്രെയിന്‍ ആക്രമണത്തിന് ശേഷം സംഭവിച്ച ആക്രമണത്തെ പോലീസ് നിസാരമായി കാണുന്നത് ശരിയല്ലെന്നും. പോലീസിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.