വ്യാജന്മാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം. കേരളം ഭരിക്കുന്നത് വ്യാജന്മാരുടെ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനം പിണറായി വിജയന്റെ പിണറായി വിജയന്‍ വ്യാജനെന്നാക്കിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലടക്കം സംസ്ഥാനത്ത് കര്‍ഷിക ആത്മഹത്യകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കര്‍ഷകമോര്‍ച്ച ധര്‍ണ്ണ നടത്തിയത്.

കേരളത്തിലെ കര്‍ഷകര്‍ വലിയ കടക്കെണിയിലാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വ്യജന്മാരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐയ്ക്കും എന്തും ചെയ്യാമെന്ന സാഹചര്യമാണ്. തെറ്റ് ചെയ്തിട്ടും ഉളുപ്പില്ലാതെ എസ്എഫ്‌ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സെക്രട്ടറിയുടെതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെഫോണ്‍ തട്ടിപ്പിന്റെയും അഴിമതിയുടെയും ഫദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.