ബസുടമ പിരിച്ചുവിട്ട മലയാളി വനിതാ ബസ് ഡ്രൈവർക്ക് കാർ സമ്മാനിച്ച് കമൽഹാസൻ

കോയമ്പത്തൂർ : ബസുടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ട മലയാളി വനിതാ ബസ് ഡ്രൈവർ ഷർമിളയ്ക്ക് കാർ സമ്മാനമായി നൽകി കമൽഹാസൻ.ഡി എം കെ എം പിയും മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി ബസിൽ കയറി അഭിനന്ദിച്ചതിന് പിന്നാലെ യാണ്‌ നിതാ ഡ്രെെവറെ ജോലിയിൽ നിന്ന് ബസുടമ പുറത്താക്കിയത്. ബസ് ഉടമയുടെ രാഷ്ട്രീയ വൈരാഗ്യമായിരുന്നു കാരണം.ആദ്യ വനിതാ ബസ് ഡ്രെവർ കൂടിയാണ്‌ പണി പോയ മലയാളി യുവതി എം ഷർമിള.കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രെെവറായ 24കാരി ശർമിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എം പി എത്തിയത്.ബസിൽ യാത്ര ചെയ്യുന്നതിനൊപ്പം ശർമിളയ്ക്ക് സമ്മാനവും നൽകിയ ശേഷമാണ് കനിമൊഴി മടങ്ങിയത്. മലയാളി കൂടിയാണ് ശർമിള. കനിമൊഴിയുടെ സന്ദർശനം നേരത്തെ അറിയിക്കാതിരുന്നതാണ് ഉടമയെ പ്രകോപിപ്പിച്ചത്. സ്വന്തം പ്രശ‌സ്‌തിയ്ക്ക് വേണ്ടിയാണ് ശർമിള ഇത്തരത്തിൽ ചെയ്തതെന്നും ഇനി മുതൽ ജോലിയ്ക്ക് വരേണ്ടന്നും ഉടമ പറഞ്ഞതായി ശർമിള പറഞ്ഞു.

‘ഡ്രൈവർ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷർമിളമാരെ വാർത്തെടുക്കാൻ കഴിയണം’ എന്ന ആശംസയോടെയാണ് അദ്ദേഹം ഷർമിളയ്ക്ക് കാർ നൽകിയത്. കാർ വാടകയ്ക്കു നൽകുന്ന സംരംഭത്തിനു നാളെ തുടക്കംകുറിക്കും. ഇതിലൂടെ കൂടുതൽ വനിതകളെ ഡ്രൈവർ ജോലിയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം പറഞ്ഞു.

കമൽ കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ചടങ്ങിലാണു കാർ സമ്മാനിച്ചത്. ഷൊർണൂർ കുളപ്പുള്ളി സ്വദേശികളായ സരോജിനി– മുരുകേശൻ ദമ്പതികളുടെ മകൾ ഹേമയുടെ മകളായ ഷർമിള കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ്. രണ്ട് ദിവസം മുൻപാണ് കനിമൊഴി എംപി ഇതേ ബസിൽ യാത്ര ചെയ്യുകയും ശർമിളയെ അഭിനന്ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഷർമിളയും ബസ് പാതിവഴിയിൽ നിർത്തി ഇറങ്ങി. വനിതാ കണ്ടക്ടർ മോശമായി പെരുമാറിയതിനെ തുടർന്നായിരുന്നു ഇത്.

പിന്നാലെതന്നെ യുവതിയെ ബസുടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അതേസമയം പിരിച്ചുവിട്ടതല്ലെന്നും വനിതാ കണ്ടക്ടറുമായുള്ള തർക്കത്തെത്തുടർന്നു ഷർമിള ജോലി ഉപേക്ഷിച്ചു പോയെന്നുമാണു ബസുടമയുടെ വാദം. യുവതിക്ക് ജോലി നഷ്ടമായതും വലിയ വാർത്തയായിരുന്നു.