ദില്ലിയിൽ കൈരളി ടി വി ജീവനക്കാർക്ക് മർദ്ദനം, ക്ഷേത്രത്തിൽ എത്തിയ പെൺകുട്ടികളുടെ വീഡിയോ എടുത്ത് കമന്റടിച്ചെന്ന് നാട്ടുകാർ

ഡൽഹിയിൽ കൈരളി ടി വി ചാനൽ പ്രവർത്തകർക്കെതിരെ ക്ഷേത്ര വിശ്വാസികളുടെ ആക്രമണം നടന്നതായി പരാതി. കൈരളി ദില്ലിയിലെ ഓഫീസിനടുത്ത് ക്ഷേത്രത്തിൽ എത്തിയ പെൺകുട്ടികളുടെ വീഡിയോ എടുത്തു കമന്റ്‌ അടിച്ചു എന്നാണ്‌ ക്ഷേത്ര വിശ്വാസികൾ ആരോപിക്കുന്നത്. ക്ഷേത്രത്തിനു സമീപത്തേ ഒരു ടീഷോപ്പിൽ വയ്ച്ച് കൈരളി ടീമിന്റെ 3 അംഗ സംഘത്തേ ക്ഷേത്രത്തിൽ നിന്നും എത്തിയവർ മർദ്ദിക്കുകയായിരുന്നു.ജീവനക്കാരായ വിഷ്ണു ജി എസ്, കൈരളി എഡിറ്റർ അരുൺ ഓഫിസ് കാര്യങ്ങൾ നോക്കുന്ന സഞ്ജയ് എന്നീ മൂന്നു ആളുകൾക്ക് എതിരേ ആയിരുന്നു മർദ്ദനം ഉണ്ടായത്.

ഇതുമായി ബന്ധപ്പെട്ട് മർദ്ദനമേറ്റ കൈരളിയിലെ ജീവനക്കാരൻ വിഷ്ണു ജി എസ് ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം

ഈ ഒരു പോസ്റ്റ്‌ ഇടാൻ ഒരുപാട് വൈകി…
ദില്ലിയിൽ ജോലിനോക്കുന്ന ഞാൻ കൈരളി എഡിറ്റർ അരുൺ ഓഫിസ് കാര്യങ്ങൾ നോക്കുന്ന സഞ്ജയ് എന്നീ മൂന്നു ആളുകൾ ആൾക്കൂട്ട അക്രമണത്തിന് ഇരയായി… വൈകിട്ട് 9മണി സമയത്തു ഓഫിസിനു താഴെ ഉള്ള ചായക്കടയിൽ നിൽക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും ഒരു ആൽക്കൂട്ടം വന്നു മർദിച്ചു.. അവർ പറയുന്നത് ആരോ അമ്പലത്തിൽ വന്ന പെൺകുട്ടികളുടെ വീഡിയോ എടുത്തു കമന്റ്‌ അടിച്ചു എന്നൊക്കെയാണ്… പക്ഷെ ഞങ്ങൾ അമ്പലത്തിന്റെ അടുത്തേക്ക് പോലും പോയിയിട്ടില്ല…. ഏകദേശം 600മീറ്റർ അകലെ ഉള്ള ചായക്കടയിൽ ആയിരുന്നു.. അവിടെ നിന്ന ഞങ്ങളെ ആണ് ഒരു കാരണവും ഇല്ലാതെ ഒരു ആൾക്കൂട്ടാം മർദിച്ചതു…… എഡിറ്റരുടെ മുഖത്ത് അടികുയും വാ പൊട്ടുകയും ചെയ്തു..
അത് ചോദിച്ചപ്പോൾ എന്റെ തലക്ക് അടിച്ചു വീഴ്ത്തുകയും നട്ടെല്ലിന്റെ വശത്തു ചവിട്ടുകയും ചെയ്തു …. ഷർട്ട് കീറുകയും ചെയ്തു.. എസ്എഫ്ഐ കുട്ടികൾ വന്നതുകൊണ്ട് ഈ ആൾക്കൂട്ട അക്രമണത്തിന് മുതിർന്നവർ പോവുകയും പോലിസ് സ്ഥലത്തു എത്തുകയും ചെയ്തതു…കണ്ണിനു അടക്കം അടി കിട്ടിയിട്ടുണ്ട്…. പറൻ കഴിയാത്ത അവസ്ഥ ആണ്…. വെറുതെ നിൽക്കുന്നവർക്ക് എതിരെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ നമുക്ക് കഴിയും..????